ഐ.സി.സിയുടെ പതിറ്റാണ്ടിലെ മികച്ച താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. മികച്ച ഏകദിന താരത്തിനുള്ള പുസ്‌കാരവും കോഹ്‌ലിക്ക് ലഭിച്ചു.
സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം എം എസ് ധോണി നേടി. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് ട്വന്റി 20 താരം. ആസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെ ടെസ്റ്റിലെ താരമായും തെരഞ്ഞെടുത്തു.
കഴിഞ്ഞ ദിവസം, പതിറ്റാണ്ടിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ഐ.സി.സി പ്രഖ്യാപിച്ച ഏകദിന, ട്വന്റി 20 ടീമുകളുടെ നായകനായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയെ തെരഞ്ഞെടുത്തിരുന്നു. കോഹ്‌ലി ടെസ്റ്റ് ടീമിന്റെ നായകനായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.