Trending

29ാമത് രാജ്യാന്തര ചലച്ചിത്രമേള; വിളംബര ടൂറിംഗ് ടാക്കീസ് നാളെ കോഴിക്കോട്; നൻപകൽ നേരത്ത് മയക്കം പ്രദർശിപ്പിക്കും

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലചിത്രമേളയോട് (ഐഐഎഫ്കെ) അനുബന്ധിച്ചുള്ള ടൂറിംഗ് ടാക്കീസ് വിളംബര ജാഥ നാളെ കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും. ഇതിന്റെ ഭാഗമായി വൈകീട്ട് 5.30 ന് മാനാഞ്ചിറ പബ്ലിക് ലൈബ്രറിയിൽ നിരവധി അവാർഡുകൾ നേടിയ മലയാള സിനിമ ‘നൻപകൽ നേരത്ത് മയക്കം’ പ്രദർശിപ്പിക്കും. പ്രദർശനം മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. നടിയും മോഡലുമായ റിയ ഉഷ മുഖ്യാതിഥി ആകും.

ഈ മാസം 27ന് കാസർകോട്ടെ കയ്യൂരിൽ നിന്ന് തുടങ്ങിയ ടൂറിംഗ് ടാക്കീസ് കാസർകോട്, കണ്ണൂർ ജില്ലകളിലെ പ്രദർശനങ്ങൾ കഴിഞ്ഞാണ് കോഴിക്കോട് എത്തുന്നത്. ഡിസംബർ 13 മുതൽ 20 വരെയാണ് തിരുവനന്തപുരത്ത് രാജ്യാന്തര ചലചിത്രമേള അരങ്ങേറുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!