Trending

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ യുദ്ധക്കുറ്റത്തിന് അറസ്റ്റ് വാറണ്ട്; അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ഉത്തരവിനെതിരെ അപ്പീൽ നൽകി ഇസ്രായേൽ

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ യുദ്ധക്കുറ്റത്തിന് അറസ്റ്റ് ചെയ്യാനുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ഉത്തരവിനെതിരെ അപ്പീൽ നൽകി ഇസ്രായേൽ. അപ്പീൽ തീർപ്പാകുന്നതുവരെ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കുമെതിരായ അറസ്റ്റ് വാറണ്ട് താൽക്കാലികമായി സസ്പെൻഡ് ചെയ്യണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടു. ഇസ്രയേലും ഹമാസും തമ്മിലുള്ള ഗാസ യുദ്ധത്തിൽ യുദ്ധക്കുറ്റം ആരോപിച്ചാണ് നെതന്യാഹുവിനും അദ്ദേഹത്തിൻ്റെ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനുമെതിരെ ലോക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.ഹമാസിൻ്റെ സൈനിക മേധാവി മുഹമ്മദ് ദീഫിനെതിരെയും സമാനമായ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇസ്രായേൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐസിസി) അധികാരപരിധിയെയും അറസ്റ്റ് വാറൻ്റുകളുടെ നിയമസാധുതയെയും ചോദ്യം ചെയ്യുമെന്നും ഹർജി തള്ളിയാൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇസ്രായേലിനെതിരെ എത്രമാത്രം പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നതെന്ന് ലോകത്തിന് ബോധ്യപ്പെടുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
യുഎസും ഫ്രാൻസും നെതന്യാഹുവിനെ പിന്തുണക്കുകയും വാറണ്ടുകൾ തള്ളുകയും ചെയ്തിരുന്നു ചെയ്തു. എന്നാൽ, യുകെയും കാനഡയും അറസ്റ്റ് വാറന്റ് പാലിക്കുമെന്ന് അറിയിച്ചു. അറസ്റ്റ് വാറന്റ് ഐസിസിയുടെ ജൂതവിരുദ്ധതയെയാണ് കാണിക്കുന്നതെന്ന് നെതന്യാഹു ആരോപിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!