സമൂഹമാധ്യമങ്ങളിൽ വൈറലായി ഒരു യുവാവിന്‍റെ വിവാഹാഭ്യര്‍ത്ഥനയുടെ വീഡിയോ.ബോട്ടിനുള്ളില്‍ വെച്ചാണ് ഫ്ലോറിഡ സ്വദേശിയായ സ്‌കോട്ട് ക്ലൈന്റെ വിവാഹാഭ്യര്‍ത്ഥന നടത്തുന്നത് . മോതിരം അണിയിച്ച് വിവാഹാഭ്യര്‍ത്ഥന നടത്താനായിരുന്നു യുവാവിന്‍റെ പ്ലാന്‍.എന്നാൽ മോതിരം വെള്ളത്തിൽ വീഴുകയും ഞൊടിയിടയിൽ സ്കോട്ട് അത് മുങ്ങിയെടുക്കുകയും ചെയ്യുന്നതിന്റെ Facebook വീഡിയോ ആണ് വൈറലായത്.ബോട്ട് യാത്രയുടെ ഓരോ നിമിഷവും സ്‌കോട്ടും പ്രണയിനി സൂസിയും ആസ്വദിക്കുന്നത് വീഡിയയോയില്‍ കാണാം. ഒരു ‘ടൈറ്റാനിക് പോസ്’ കഴിഞ്ഞ് തന്റെ വലതുകയ്യില്‍ സൂസിയുടെ കൈ ചേര്‍ത്ത് പിടിച്ച് ഇടതുകൈ കൊണ്ട് തന്റെ ട്രൗസറിന്റെ പോക്കറ്റില്‍ നിന്ന് സൂസിക്ക് നല്‍കാനുള്ള മോതിരമടങ്ങിയ പെട്ടി എടുക്കാനുള്ള ശ്രമത്തിനിടെ അത് സ്‌കോട്ടിന്റെ കയ്യില്‍നിന്ന് വഴുതി വെള്ളത്തില്‍ വീണു. കണ്ണടച്ചുതുറക്കുന്നതിന് മുമ്പ് സ്‌കോട്ട് വെള്ളത്തിലേക്ക് കുതിച്ചു. മുങ്ങിത്താഴുന്ന മോതിരപ്പെട്ടി ഞൊടിയിടയില്‍ വീണ്ടെടുത്ത് സ്‌കോട്ട് പൊങ്ങി. നീന്തി ബോട്ടിലേക്ക് കയറിയ ശേഷം സ്‌കോട്ട് സൂസിയ്ക്ക് മോതിരം നല്‍കുകയും സൂസി ഏറെ സന്തോഷത്തോടെ അത് സ്വീകരിക്കുകയും ‘യെസ്’ പറഞ്ഞു കൊണ്ട് സ്‌കോട്ടിനെ ചുംബിക്കുകയും ചെയ്തു.