
കുന്ദമംഗലത്ത് ഇന്ന് 31 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാരന്തൂർ എഎംഎൽ പി സ്കൂളിൽ വെച്ച് നടന്ന 87ആർ.ടി.പി.സി.ർ പരിശോധനയിലാണ് 17 പേർക്ക് രോഗം സ്ഥിരീകരിച്ചതെങ്കിൽ ഐ ഐ എം.കെവിദ്യാർത്ഥികൾക്കും ജീവനക്കാരുടെ കുടുംബങ്ങൾക്കും നടത്തിയ 515ആൻ്റിജൻ ടെസ്റ്റിൽ 8 പേർക്ക് പോസറ്റീവായി . കുന്ദമംഗലത്ത് ഇന്ന് 31 പേർക്കാണ് പോസറ്റീവ്.വാർഡുകൾ കണക്ക് തിരിച്ച്: നാല്, അഞ്ച്, ഇരുപത്തി ഒന്ന് വാർഡുകളിൽ മുന്ന് കേസുകൾ വീതവും, വാർഡ് പതിമൂന്നിലും, പത്തൊമ്പതിലും ഒരോ കേസ്സുകളും,വാർഡ് പതിനെട്ടിൽ നാലും, വാർഡ്ഇരുപത്തിരണ്ടിൽ രണ്ട് കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.സ്വകാര്യ ലാബിൽ നിന്ന് ടെസ്റ്റ് ചെയ്തതിൽ വാർഡ് പതിനാറിലും വാർഡ് ഒമ്പതിലും മൂന്ന് വീതവും ആൻ്റിജൻ ടെസ്റ്റ് പോസറ്റീവാണ്. കൂടുതൽജാഗ്രത വേണമെന്ന് ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടു.

