National News

ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തന ബില്ല് ഓർഡിനൻസായി വിജ്ഞാപനം ചെയ്തു

Uttar Pradesh Governor Anandiben Patel given additional charge of Madhya  Pradesh- The New Indian Express

നിർബന്ധിത മതപരിവർത്തന ബില്ല് ഓർഡിനൻസായി ഉത്തർപ്രദേശിൽ നിലവിൽ വന്നു. രാവിലെയാണ് ഗവർണർ ബില്ല് ഒർഡിനൻസായി വിജ്ഞാപനംചെയ്തത്. ഏതൊരു വ്യക്തിയ്ക്ക് മതപരിവർത്തനം നടത്തണമെങ്കിലും മുൻ കൂട്ടി സർക്കാരിനെ അറിയിച്ച് അനുമതി തേടണം എന്നതാണ് നിർദ്ദിഷ്ട ഓർഡിനൻസിലെ പ്രധാന നിർദേശം. സംസ്ഥാന ആഭ്യന്തരവകുപ്പ് ആണ് ബില്ല് തയാറാക്കിയത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ നിയമസഭയിൽ അവതരിപ്പിയ്ക്കും.ലവ് ജീഹാദിനെതിരായാണ് നിയമ നിർമാണം എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇന്ന് ഗവർണർ ഒപ്പിട്ട ഓർഡിനൻസിൽ ഒരിടത്തും ലവ് ജിഹാദ് എന്ന പദം ഇടം പിടിച്ചിട്ടില്ല. പ്രോഹിബിഷൻ ഒഫ് അൺലോഫുൾ കൺ വെർഷൻ 2020 അഥവാ നിർബന്ധിത മതപരിവർത്തന ബില്ല് എന്നാണ് ബില്ലിന്റെ പേര്. സംസ്ഥാന മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകരിച്ച ബില്ലാണ് ഗവർണർ ഓർഡിനൻസായി വിജ്ഞാപനം ചെയ്തത്.

മതപരിവർത്തനം ആഗ്രഹിയ്ക്കുന്ന ആൾ ഒരു മാസത്തിന് മുൻപ് ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകി അനുമതി വാങ്ങണം. അല്ലെങ്കിൽ ആറ് മുതൽ മൂന്ന് വർഷം വരെ ആകും അല്ലെങ്കിൽ ശിക്ഷ ലഭിയ്ക്കുക. ഏതെങ്കിലും വിധം ഉള്ള നിർബന്ധിതമതപരിവർത്തനം നടന്നു എന്ന് പരാതി ഉയർന്നാലും പൊലീസ് കേസ് എടുക്കും. അഞ്ച് വർഷത്തെ ജയിലും പതിനയ്യായിരം രൂപ പിഴയും ആണ് ശിക്ഷ. വിവാഹത്തിനായി മതപരിവർത്തനം നടത്തിയാലും ഈ വ്യവസ്ഥയിൽ കീഴിൽ നിയമലംഘനമാകും. ഒന്നിലധികം ആളുകളോ ഒരു കൂട്ടമോ മതപരിവർത്തനം ചെയ്താൽ പത്ത് വർഷം വരെ ആണ് ശിക്ഷ ലഭിയ്ക്കുക. ജാമ്യമില്ലാത്ത വകുപ്പായാണ് നിർബന്ധിതമത പരിവർത്തനത്തെ ബില്ല് നിർദേശിയ്ക്കുന്നത്. ഇന്ത്യൻ ഭരണ ഘടന ഉൾക്കൊള്ളുന്ന അന്തസത്ത ഉയർത്തിപ്പിടിയ്ക്കാനും മതത്തിന്റെ പേരിലുള്ള മുതലെടുപ്പും ദേശവിരുദ്ധ പ്രവർത്തനം അവസാനിപ്പിയ്ക്കുകയും ആണ് ഓർഡിനൻസിന്റെ ലക്ഷ്യമെന്ന് ആമുഖം വ്യക്തമാക്കുന്നു. വിവാഹം കഴിയ്ക്കാനായുള്ള മതം മാറ്റം ഉചിതമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധി മുൻ നിർത്തിയാണ് നിയമനിർമാണ നടപടികൾ ഉത്തർപ്രദേശ് സർക്കാർ പൂർത്തിയാക്കിയത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!