നാഷണല്‍ ലോക് അദാലത്ത് ഡിസംബര്‍ 14 ന്
നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ ലോക് അദാലത്ത് ഡിസംബര്‍ 14 ന് കോഴിക്കോട് ജില്ലയില്‍ നടത്തും. അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് കോടതിയുടെ പരിഗണനയില്‍ ഇല്ലാത്ത ചെക്ക് സംബന്ധമായ പരാതികള്‍, പണം തിരിച്ചു കിട്ടാനുള്ള പരാതികള്‍, തൊഴില്‍ത്തര്‍ക്കങ്ങള്‍, ഇലക്ട്രിസിറ്റി, വാട്ടര്‍ സംബന്ധമായ പരാതികള്‍ ചിലവിനു കിട്ടാനുള്ള പരാതികള്‍, മറ്റ് ക്രിമിനല്‍, സിവില്‍ പരാതികള്‍ എന്നിവ സമര്‍പ്പിക്കാം കോഴിക്കോട്, താമരശ്ശേരി താലൂക്കിലുള്ളവര്‍ കോഴിക്കോട് ജില്ലാ കോടതി കോംപ്ലക്സിലുള്ള താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയിലും വടകര കൊയിലാണ്ടി താലൂക്കുകളില്‍ ഉള്ളവര്‍ അതാത് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയിലും ഡിസംബര്‍ അഞ്ചിനകം പരാതി സമര്‍പ്പിക്കണം.
ടെണ്ടര്‍ ക്ഷണിച്ചു
ബാലുശ്ശേരി അഡീഷണല്‍ ഐ സി ഡി എസ് പ്രോജക്ടിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 12ന് ഉച്ചയ്ക്ക് രണ്ടുമണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ബാലുശ്ശേരി ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0496 2705228.
ചിത്രരചനാമത്സരം ഡിസംബര്‍ 7 ന്
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ 2019 ലെ ദേശീയബാല ചിത്രരചനാ മത്സരത്തിന്റെ ഭാഗമായുള്ള ജില്ലാതല മത്സരം ഡിസംബര്‍ ഏഴിന് മാനാഞ്ചിറ സെന്‍ട്രല്‍ ലൈബ്രറി ഹാളില്‍ നടക്കും. ജനറല്‍ വിഭാഗത്തില്‍ 5 വയസ്സു മുതല്‍ 16 വയസുവരെയുളളവര്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍ 5 വയസ്സു മുതല്‍ 16 വയസുവരെയുളളവര്‍ക്കും പങ്കെടുക്കാം. വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വരക്കാനുള്ള സാമഗ്രികള്‍ എന്നിവയുമായി രാവിലെ 9.30 ന് എത്തണം. ഭിന്നശേഷി ഉള്ളവര്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ട് വരണം. രജിസ്‌ട്രേഷന്‍ നമ്പര്‍ : 9446206527, 9446449280.
ഇ.ടെണ്ടര്‍ നോട്ടീസ്
കോഴിക്കോട് ജില്ലാ പഞ്ചായത്ത് മരുന്ന് വാങ്ങല്‍ പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സ്ഥാപനങ്ങളിലേക്ക് മരുന്നുകള്‍ ലഭ്യമാക്കുന്നതിനായി ഇ.ടെണ്ടര്‍ ക്ഷണിച്ചു. നോട്ടീസ് വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20. ടെണ്ടര്‍ ഐ.ഡി 2019 DAH 321983. ഫോണ്‍ : 0495 2768075.
നിയമപരമായ രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റ്; 34 പേര്‍ക്ക് അനുമതി നല്‍കി
കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ നടന്ന എന്‍.ടി.എ ലോക്കൽ ലെവല്‍ കമ്മിറ്റി യോഗത്തില്‍ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ നിയമപരമായ രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റിന്34 പേര്‍ക്ക് അനുവാദം നല്‍കി. സ്വത്ത് സംബന്ധമായ 14 അപേക്ഷകളും പരിഗണിച്ചു. കൂടാതെ അര്‍ഹതപ്പെട്ട ആശ്വാസകിരണം, വികലാംഗപെന്‍ഷന്‍, സ്‌കോളര്‍ഷിപ്പ്, റേഷന്‍കാര്‍ഡ്, തുടങ്ങിയ ആനുകൂല്യങ്ങളും ക്ഷേമ കാര്യങ്ങളും ലഭിക്കാത്തവര്‍ക്ക് അത് ലഭ്യമാക്കുന്നതിനായി ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്തി.സ്‌പെഷല്‍ എംപ്ലോയ്മെന്റ് രജിസ്‌ട്രേഷന്‍ എട്ടു പേര്‍ക്കും റേഷന്‍ കാര്‍ഡ് മുന്‍ഗണന ലഭ്യമാക്കുന്നതിനായി നാല് പേര്‍ക്കും തുടര്‍ നടപടികള്‍ക്കായി ചുമതലപ്പെടുത്തി. വിവിധ പഞ്ചായത്ത്തല സേവനാനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ തുടര്‍നടപടിക്ക് വിട്ടു.നാഷണല്‍ ട്രസ്റ്റ് ജില്ലാതല ചെയര്‍മാനായ ജില്ലാ കലക്ടര്‍ സാംബശിവ റാവു, ജില്ലാതല കണ്‍വീനറും സംസ്ഥാനതല കമ്മിറ്റി മെമ്പറുമായ പി.സിക്കന്തര്‍, ഡോക്ടര്‍ പി ഡി ബെന്നി, സാമുഹ്യ നീതി സീനിയര്‍ സൂപ്രണ്ട് പി. പരമേശ്വരന്‍, ഡിസ്ട്രിക് രജിസ്ട്രാര്‍ ശ്യാമള.എം, ഡിസ്ട്രിക് ലോ ഓഫീസര്‍ എന്‍.വി.സന്തോഷ്, സ്‌പെഷല്‍ എംപ്ലോയ്‌മെന്റ് ജുനിയര്‍ സുപ്രണ്ട് പ്രസാദ്.പി.പി, പികെഎം സിറാജ്, പി.എം.ഗിരിഷന്‍, അനുഷ.വി.പി, എന്‍.എം.ഉണ്ണി, ബിന്ദു.ഇ തുടങ്ങിയവര്‍ പങ്കെടുത്തു.
മിശ്ര വിവാഹ ദമ്പതികള്‍ക്ക് സെയ്ഫ് ഹോമുകള്‍: പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കണം
സാമൂഹ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന മിശ്ര വിവാഹ ദമ്പതികള്‍ക്ക് സുരക്ഷിതമായി താമസിക്കുന്നതിന് (പരമാവധി ഒരു വര്‍ഷം) എല്ലാ ജില്ലകളിലും സെയ്ഫ് ഹോമുകള്‍ ആരംഭിക്കുന്നതിനുളള നടപടികള്‍ സാമൂഹ്യനീതി വകുപ്പ് സ്വീകരിച്ച് വരുന്നുണ്ട്. ഇതിലേക്കായി ഒരു ഹോമില്‍ പരമാവധി 10 ദമ്പതികള്‍ക്ക് ഒരേ സമയം താമസ സൗകര്യം ഒരുക്കാന്‍ കഴിയുന്ന സന്നദ്ധ സംഘടനകളില്‍ നിന്നും വിശദമായ പ്രൊപ്പോസല്‍ ക്ഷണിച്ചു. താമസ കാലയളവില്‍ ദമ്പതികള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുളള അടിസ്ഥാന സൗകര്യങ്ങള്‍ ഹോമില്‍ ലഭ്യമാക്കണം. താല്‍പര്യമുളള സന്നദ്ധ സംഘടനകള്‍ അതത് ജില്ലകളിലെ ജില്ലാ സാമൂഹ്യനീതി ഓഫീസുകളില്‍ ഡിസംബര്‍ ആറിനകം വിശദമായ പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കണം. കുടൂതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലോ, സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസം ഭവന്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍ 0471 2306040.
ഭൂമി ലേലം
കോഴിക്കോട് താലൂക്കില്‍ പുതിയങ്ങാടി വില്ലേജില്‍ എടക്കാട് ദേശത്ത് റി.സ. 124/1എ 05.35 സെന്റും സമത കുഴിക്കുറുകളും ഡിസംബര്‍ 16 ന് 11 മണിക്ക് പുതിയങ്ങാടി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.
കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി : പ്രൊപ്പോസല്‍ 10 നകം ഹാജരാക്കണം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഇന്‍ഷുറന്‍സ് പദ്ധതി 2020 പുതുക്കുന്നതുമായി ബന്ധപ്പെട്ട് പുതുതായി രജിസ്‌ട്രേഷന്‍ ലഭിച്ച തൊഴിലാളികള്‍, അര്‍ഹതയുണ്ടായിരുന്നിട്ടും 2019 ലെ പദ്ധതിയില്‍ ചേരാന്‍ കഴിയാത്തവര്‍ എന്നിവര്‍ പ്രൊപ്പോസല്‍ ഫോറം പൂരിപ്പിച്ച് ഡിസംബര്‍ 10 നകം ഈസ്റ്റ്ഹില്ലിലെ ക്ഷേമനിധി ഓഫീസില്‍ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04952384355.
ഫയര്‍ ആന്റ് സെഫ്റ്റി കോഴ്‌സ് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഗവ.ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സെഫ്റ്റി (ആറ് മാസം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മിനിമം യോഗ്യത പത്താം ക്ലാസ്. താല്പര്യമുളളവര്‍ ഐ.ടി.ഐ ഐ.എം.സി ഓഫീസുമായി ബന്ധപ്പെടുക. വിശദ വിവരങ്ങള്‍ക്ക് : 8301098705,