News

കെഎസ്ഇബിയുടെ അനാസ്ഥ; കുട്ടികള്‍ക്ക് അപകട ഭീഷണിയായി ട്രാന്‍സ്‌ഫോര്‍മര്‍

കുന്ദമംഗലം; കുന്ദമംഗലം പഞ്ചായത്തിലെ ചൂലാംവയല്‍ മാക്കൂട്ടം എയുപി സ്‌കൂളിന് മുന്നിലെ ട്രാന്‍സ്‌ഫോര്‍മര്‍ കുട്ടികള്‍ക്ക് ഭീഷണിയാവുന്നു. യാഥൊരു സുരക്ഷ സംവിധാനങ്ങളും ഒരു വേലിപോലും ഇല്ലാതെയാണ് സ്‌കൂളിന് തൊട്ടുമുന്‍പിലെ ട്രാന്‍സ്‌ഫോര്‍മര്‍. തൊട്ടുമുന്‍പില്‍ ഹൈവെ ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ട്രാന്‍സ്‌ഫോര്‍മറിനടുത്തുകൂടെ മാത്രമേ നടക്കുവാനും വഴിയുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടത്തുനിന്നും 50 മീറ്ററെങ്കിലും മാറി മാത്രമേ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാന്‍ പാടുള്ളു എന്നും സ്ഥാപിച്ചതിന് സുരക്ഷ മതില്‍ കെട്ടണമെന്നും കേരള ബാലാവകാശ കമ്മീഷന്‍ നേരത്തെ പറഞ്ഞിട്ടുണ്ടെങ്കിലും അതിന് വിപരീതമായാണ് മാക്കൂട്ടം സ്‌കൂളിന് മുന്നിലെ ട്രാന്‍സ്‌ഫോര്‍മര്‍.

കുന്ദമംഗലം കെഎസ്ഇബിയിലേക്ക് ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം ഉണ്ടായിട്ടും കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കാന്‍ തയ്യാറായിട്ടില്ല എന്നാണ് പരാതി. മനുഷ്യാവകാശ പ്രവര്‍ത്തകനായ നൗഷാദ് തെക്കയില്‍ ഇത് സംബന്ധിച്ച് നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. കെഎസ്ഇബിയുടെ നിരുത്തരവാദിത്തപരമായ സമീപനമാണ് ഇതിന് കാരണമെന്നും ഒരു അപകടം ഉണ്ടായ ശേഷം മാത്രം നടപടി കൈക്കൊള്ളുന്ന രീതി മാറ്റണമെന്നും അദ്ദേഹം അപിപ്രായപ്പെട്ടു.

എന്നാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നതിന് കോണ്‍ട്രാക്ട് കൊടുത്തിട്ടുണ്ടെന്നും അടുത്ത ആഴ്ച തന്നെ ഇതിന്റെ പണി ആരംഭിക്കുമെന്നും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!