സയനോര, പാർവതി തിരുവോത്ത്, നിത്യ മേനൻ എന്നിവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.പ്രഗ്നൻസി സ്ട്രിപ്പിലെ രണ്ടു ചുവന്നവര, അടുത്തായി ഒരു ടീത്തറുമാണ് ഫോട്ടോയിൽ ഉള്ളത്. ‘ആന്‍ഡ് ദി വണ്ടര്‍ ബിഗിന്‍സ്’ എന്നാണ് പോസ്റ്റുകള്‍ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.സയനോര ഫേയ്സ്ബുക്കിലൂടെ ഇന്നലെ ഈ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നിരവധി പേർ ആശംസകൾ അറിയിച്ചുകൊണ്ട് എത്തി. വൈകാതെ ആ പോസ്റ്റ് അപ്രത്യക്ഷമായി. ഇന്ന് അടിക്കുറിപ്പോടെ വീണ്ടും പങ്കുവെക്കുകയായിരുന്നു. അതിനു പിന്നാലെ പാർവതിയും നിത്യയുമെല്ലാം ചിത്രം പങ്കുവച്ചു. പലരും താരങ്ങൾ ഗർഭിണിയാണെന്ന തരത്തിലാണ് കമന്റുകൾ ചെയ്തിരിക്കുന്നത്. എന്നാൽ അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻറെ ഭാഗമായുള്ളതാണ് ഈ പോസ്റ്റുകള്‍. നാദിയ മൊയ്ദു, പാർവതി തിരുവോത്ത് , നിത്യ മേനോൻ, പദ്മ പ്രിയ, അർച്ചന പദ്മിമി എന്നിവര്‍ സിനിമയിൽ ഗർഭിണികളായി വേഷമിടുക എന്നാണ് സൂചന. ഗായിക സായനോര ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാകും ഇത്. ചിത്രത്തെ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഉടന്‍ പുറത്തുവിടുമെന്നാണ് വിവരം.
പ്രഗ്നൻസി സ്ട്രിപ്പിൽ രണ്ടുവര,സോഷ്യൽ മീഡിയയിൽ ചർച്ച,ചിത്രങ്ങളുമായി പാര്‍വതിയും നിത്യ മേനനും സയനോരയും

