Entertainment News

‘ഇടിയും മിന്നലും കൂടെ ഞങ്ങളും’; ആവേശം വാനോളമുയര്‍ത്തി മിന്നല്‍ മുരളിയുടെ ട്രെയ്‌ലര്‍ എത്തി

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായെത്തുന്ന മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളിയുടെ ട്രെയ്ലര്‍ റിലീസ് ചെയ്തു. ഡിസംബര്‍ 24ന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന തരത്തിലായിരിക്കും സിനിമ എന്ന് ഉറപ്പ് നല്‍കുന്നതാണ് സിനിമയുടെ ട്രെയ്ലര്‍. ബേസില്‍ ജോസഫിന്റെ സംവിധാന മികവ് ഓരോ ഫ്രെയിമുകളിലും പ്രകടമാണ്.

minnal murali: 'Minnal Murali' shoot paused after violating the COVID-19  protocol | Malayalam Movie News - Times of India

മാമുക്കോയ, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു, ബിജുക്കുട്ടന്‍, ഫെമിന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ജിഗര്‍തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ തമിഴ്‌നടന്‍ ഗുരു സോമസുന്ദരവും മിന്നല്‍ മുരളിയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സമീര്‍ താഹിറാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ഷാന്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.സംഘട്ടനരംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച വ്‌ലാഡ് റിംബര്‍ഗ് ആണ്. കലാസംവിധാനം മനു ജഗത്.

അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. വിഎഫ്എക്‌സിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആണ്. ഗോദയ്ക്ക് ശേഷം ടൊവിനോയും ബേസില്‍ ജോസഫും ഒരുമിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!