കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിൽ നിർമിക്കുന്ന മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ ജനകീയ കമ്മറ്റി ധർണ നടത്തി.കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് മുൻപിൽ നടത്തിയ ധർണ മുൻ എം എൽ എ യു സി രാമൻ ധർണ ഉദ്ഘാടനം ചെയ്തു.
കുന്ദമംഗലം അങ്ങാടിക്ക് അടുത്തായി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് വിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥലത്ത് മാലിന്യ ശേഖരണ കേന്ദ്രം സ്ഥാപിക്കാനുള്ള പഞ്ചായത്ത് അധികാരികളുടെ നീക്കത്തിനെതിരെയാണ് പ്രദേശവാസികൾ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് മുൻപിൽ പ്രതിഷേധം നടത്തുന്നത് .

ഇത്തരം മാലിന്യ സംഭരണ കേന്ദ്രങ്ങൾ ജനവാസം കുറഞ്ഞ സ്ഥലത്ത് വരേണ്ടതിന് പകരം സ്കൂൾ ,മത സ്ഥാപനങ്ങൾ ,പോലീസ് സ്റ്റേഷൻ തുടങ്ങി നിരവധി സ്ഥാപനങ്ങളും വീടുകളും നിറഞ്ഞ സ്ഥലത്ത് വരുന്നത് തികച്ചും ജനങ്ങൾക്ക് ഉപദ്രവമായി മാറുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുൻ എം എൽ എ യു സി രാമൻ പറഞ്ഞു. എത്രയും പെട്ടെന്ന് മറ്റൊരു സ്ഥലം കണ്ടെത്തി ഈ മാലിന്യ സംഭരണ കേന്ദ്രം അവിടെക്ക് സ്ഥാപിക്കാൻ പഞ്ചായത്ത് അധികാരികൾ ശ്രദ്ധിക്കണമെന്ന് യു സി രാമൻ ആവശ്യപെട്ടു.പ്രദേശത്തെ റസിഡൻസ് അസോസിയേഷൻ മറ്റ് സർവ കക്ഷി പ്രതിനിധികളും ധാരണയിൽ പങ്കെടുത്തു.
അരിയിൽ മൊയ്‌ദീൻ ഹാജി അധ്യക്ഷത വഹിച്ചു കൺവീനർ ഷിജു മുപ്രമ്മൽ, ടി പി സുരേഷ്, അരിയിൽ അലവി ,ഐ മുഹമ്മദ് കോയ ,വാർഡ് മെമ്പർ കൗലത്ത് അസ്‌ലം,പ്രദീപൻ പുറ്റാട്ടിൽ,തുടങ്ങിയവർ പ്രസംഗിച്ചു.

