
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ് സ്ഥിരികരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി അടുത്ത് സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു
കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായി ഫഡ്‌നാവിസിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പ് ചുമതലുള്ള ഫഡ്‌നാവിസിന് പ്രചാരണത്തിനിടെയായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.

