International News

നവംബർ 30വരെ അന്താരാഷ്​ട്ര വിമാന സർവിസുകൾ പുനരാരംഭിക്കില്ല

Domestic flights expected to operate from May 19 - Oneindia News

കോവിഡ്​ പശ്ചാത്തലത്തിൽ നിർത്തലാക്കിയ അന്താരാഷ്​ട്ര വിമാന സർവിസുകൾ​ നവംബർ 30 വരെ പുനരാരംഭിക്കില്ല. തെരഞ്ഞെടുത്ത റൂട്ടുകളിൽ മാത്രം സർവിസ്​ തുടരുമെന്നും ഡയറക്​ടർ ജനറൽ ഒാഫ്​ സിവിൽ ഏവിയേഷൻ അറിയിച്ചു.
രാജ്യത്ത്​ ആദ്യഘട്ട ലോക്​ഡൗൺ പ്രഖ്യാപിച്ച മാർച്ച്​ 23ന്​ വിമാന സർവിസുകൾ താൽകാലികമായി നിർത്തിവെക്കുകയായിരുന്നു. എന്നാൽ വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി വന്ദേ ഭാരത്​ മിഷ​െൻറ വിമാനങ്ങൾ മേയ്​ മുതൽ സർവിസ്​ നടത്തുന്നുണ്ട്​. കൂടാതെ ജൂലൈ മുതൽ 18ഒാളം രാജ്യങ്ങളുമായുള്ള ഉഭയകക്ഷി എയർ ബബിൾ കരാർ പ്രകാരം ഇന്ത്യയിൽനിന്ന്​ വിദേശരാജ്യങ്ങളിലേക്കും തിരിച്ചും വിമാന സർവിസുകൾ ആരംഭിച്ചിരുന്നു.അന്താരാഷ്​ട്ര വിമാന സർവിസുകൾ ഉടൻ ആരംഭിക്കില്ലെങ്കിലും നിലവിലെ പ്രത്യേക വിമാനങ്ങളുടെയും അന്താരാഷ്​ട്ര കാർഗോ വിമാനങ്ങളുടെയും സർവിസുകളെ ബാധിക്കില്ലെന്നും ഡി.ജി.സി.എയുടെ സർക്കുലറിൽ പറയുന്നുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!