കുന്ദമംഗലം: വിദ്യാര്‍ഥികളില്‍ ശാസ്ത്രരംഗത്തെ കഴിവുകളും സാങ്കേതിക വൈദഗ്ദ്യവും വളര്‍ത്തുന്നതിനായി മര്‍കസ് ബോയ്‌സ് സ്‌കൂളില്‍ റോബോട്ടിക് സയന്‍സ് പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു. ചലിക്കുന്നതിനാവശ്യമായ പ്രോഗ്രാമിങ്ങ് തയ്യാറാക്കി വിദ്യാര്‍ഥികള്‍ റോബോട്ടുകളെ പ്രവര്‍ത്തിപ്പിച്ചു. സ്‌കൂള്‍ ടാലന്റ് ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ കോഴിക്കോട് ഇലാന്‍ സ്റ്റെം അക്കാദമി പരിശീലകരായ മിന്‍ഹാജ്, ഫായിസ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ക്ലബ് കണ്‍വീനര്‍ ഫസല്‍ അമീന്‍ ഉദ്ഘാടനം ചെയ്തു. നൂറുല്‍ ഇസ്ലാം, ഫാദില്‍ അമീന്‍, മുഹമ്മദ് ജുസൈല്‍, യാസിര്‍, അമീന്‍ മുസമ്മില്‍, റമിന്‍ സംബന്ധിച്ചു.
റോബോട്ടിക് സയന്‍സ് പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു

