bussines

മതസൗഹാർദ്ദ സന്ദേശമുയർത്തി നബി ദിനാഘോഷം; മാതൃകയായി യുവജന കൂട്ടായ്മ

മതസൗഹാർദ്ദ സന്ദേശമുയർത്തി നബി ദിനാഘോഷം; മാതൃകയായി യുവജന കൂട്ടായ്മ

കുന്ദമംഗലം : മതസൗഹാർദ്ദത്തിന്റേയും സാഹോദര്യത്തിന്റേയും പങ്കുവെക്കലിന്റേയും സന്ദേശമായി കോഴിക്കോട് കുന്ദമംഗലത്തെ നബി ദിനാഘോഷം. കലാപരിപാടികൾക്കും നബിദിന റാലികൾക്കുമപ്പുറം കുന്ദമംഗലത്തുകൂടെ കടന്നുപോയ എല്ലാവർക്കും മധുരം നൽകിയാണ് നാട്ടിലെ ഒരു സംഘം ചെറുപ്പക്കാർ നബി ദിനം ആഘോഷിച്ചത്. ജാതിയുടേയും മതത്തിന്റേയും അതിർവരമ്പുകൾ കൾക്കപ്പുറം സാഹോദര്യത്തിന്റെ മൂല്യം ഉയർത്തിപ്പിടിക്കാനാണ് വേറിട്ടൊരു ആഘോഷം യുവജന കൂട്ടായ്മ സംഘടിപ്പിച്ചത്. ഓട്ടോ തൊഴിലാളികൾ ബസ് ജീവനക്കാർ യാത്രക്കാർ തുടങ്ങി എല്ലാവരുടെ കൈകളിലും മധുരമെത്തി.
എല്ലാ മനുഷ്യരേയും ഒന്നിച്ച് ചേർത്തുപിടിച്ചു കൊണ്ട് നബിദിനത്തിന്റെ മഹത്വമുയർത്തുകയായിരുന്നു മധുര വിതരണത്തിന്റെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. വർഗീയതയുടെ പേരിൽ കലഹിക്കുന്നവർ മാതൃകയാക്കേണ്ടതാണ് ഇത്തരം ആ ലോഷങ്ങൾ എന്നും സംഘാടകർ പറഞ്ഞു. കുന്ദമംഗലം ടൗണിലെ യുവജന കൂട്ടായ്മയിലെ അംഗങ്ങളായ അരിയിൽ കബീർ (കുഞ്ഞായി ), ജംഷി (കുട്ടി മോൻ ), നിസാർ കെ.കെ , വിജിൻ മടവൂർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ലഡു വിതരണം നടത്തിയത്. കഴിഞ്ഞ വർഷവും സമാന രീതിയിലുള്ള ആഘോഷം നടത്തിയിരുന്നെന്നും വരും വർഷങ്ങളിലും ഈ രീതിയിലുള്ള ആഘോഷ പരിപാടികൾ തുടരുമെന്നും യുവജന കൂട്ടായ്മയിലെ അംഗങ്ങൾ പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

bussines News

രൂപയ്ക്ക് റെക്കോര്‍ഡ് ഇടിവ്; ചരിത്രത്തില്‍ ആദ്യമായി ഡോളറിനെതിരെ 79 കടന്നു

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് വീണ്ടും വന്‍ തകര്‍ച്ച. ഒരു ഡോളറിന് 79.04 രൂപ എന്ന വന്‍ ഇടിവിലാണ് രൂപ. ചരിത്രത്തിലാദ്യമായാണ് രൂപ 79 രൂപ കവിയുന്നത്. പണപ്പെരുപ്പം
bussines News

ഏഷ്യന്‍ വിപണികളില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി ബ്ലൂംബെര്‍ഗ് സര്‍വേ ഫലം

ഏഷ്യന്‍ വിപണികളില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി പഠനം. പണപ്പെരുപ്പം എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് കുതിക്കുന്നതിനാല്‍ വിവിധ സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് പലിശ നിരക്കുകള്‍ ഉയര്‍ത്തേണ്ടതായി വരുന്നു. ലോകത്തിലെ
error: Protected Content !!