മോഹൻലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. നടൻ ചെമ്പൻ വിനോദ് ആണ് ഈ ഹിറ്റ് കൂട്ടുകെട്ടിന് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടായേക്കും. ഇന്ത്യയിലും വിദേശത്തുമാകും ഈ ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം നടക്കുക.
അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങൾക്ക് േശഷം ചെമ്പൻ വിനോദ് തിരക്കഥ എഴുതുന്ന സിനിമ കൂടിയാകും ഇത്. ൈലല ഓ ലൈല എന്ന ചിത്രമാണ് മോഹൻലാൽ–ജോഷി കൂട്ടുകെട്ടിൽ അവസാനം പുറത്തിറങ്ങിയത്. സിനിമ ബ്ക്സോഫിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല
2019ൽ പൊറിഞ്ചു മറിയം ജോസിലൂടെ ജോഷി ശക്തമായ തിരിച്ചുവരവ് നടത്തി. 2022ൽ പാപ്പനിലൂടെ അടുത്ത ഹിറ്റും മലയാളത്തിനു സമ്മാനിച്ചു. ജോജു ജോർജ് നായകനാകുന്ന ആക്‌ഷൻ ത്രില്ലർ ആന്റണിയാണ് ജോഷിയുടെ ഈ വർഷത്തെ റിലീസ്