International

സ്വർണത്തിളക്കത്തിൽ ഇന്ത്യ; നേട്ടം പത്ത് മീറ്റർ എയർ പിസ്റ്റളിൽ

ബീജിംങ്: ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ സ്വർണക്കൊയ്ത്ത് തുടർന്ന് ഇന്ത്യൻ താരങ്ങൾ. അഞ്ചാം ദിനം ഇന്ത്യ ഇതിനോടകം ഒരു സ്വർണവും ഒരു വെള്ളിയും നേടി. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം വിഭാഗത്തിൽ സ്വ‍ർണവും വുഷുവിൽ വെള്ളിയുമാണ് ഇന്ത്യ സ്വന്തമാക്കിയത്.
പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റളിൽ സരബ്‌ജോത് സിങ്, അർജുൻ സിങ് ചീമ, ശിവ നർവാൾ എന്നിവരടങ്ങുന്ന ടീമാണ് സ്വർണം നേടിയത്. 1734 പോയിൻറ്റോടെയാണ് ഇന്ത്യൻ താരങ്ങൾ ഒന്നാമതതെത്തിയപ്പോൾ ചൈനീസ് താരങ്ങൾ 1733 പോയിൻറുമായി വെള്ളിയും, 1730 പോയിൻറ്റുമായി വിയറ്റ്നാം താരങ്ങൾ വെങ്കലവും നേടി. നേടി വുഷുവിൽ റോഷ്ബിനയാണ് ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡൽ നേടിയത്. 60 കിലോ വനിതാ വിഭാഗത്തിൽ താരം ഫൈനലിൽ പരാജയപ്പെട്ടു. നിലവിൽ ആറ് സ്വർണവും എട്ട് വെള്ളിയും 10 വെങ്കലവുമടക്കം 24 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത് മെഡൽ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. 79 സ്വർണവുമായി ചൈനയും 19 സ്വർണവുമയി കൊറിയയുമാണ് മെഡൽ പട്ടികയിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!