മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ’ആദ്യഭാഗം സെപ്തംബര്‍ 30 ന് റിലീസ് ചെയ്യുകയാണ്. പ്രശസ്ത എഴുത്തുകാരന്‍ കല്‍കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ അമ്പലങ്ങളിലൊന്നായ തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം നിര്‍മ്മിച്ച രാജ രാജ ചോളന്‍ ഒന്നാമന്‍ അരുള്‍മൊഴി വര്‍മന്റെ കഥയാണ് പൊന്നിയിന്‍ ശെല്‍വന്‍.വിക്രം, ഐശ്വര്യ റായ്, കാര്‍ത്തി, ജയം രവി റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.500 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമയിലെ താരങ്ങളുട പ്രതിഫലത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.സിനിമയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങിയ താരം വിക്രമാണ്. 12 കോടിയാണ് ആദിത്യ കാരികാലനായുനുള്ള നടന്റെ പ്രതിഫലം. നന്ദിനിയാകുന്നതിന് ഐശ്വര്യ റായ് കൈപ്പറ്റുന്നത് 10 കോടിയാണ്.
സിനിമയിലെ ടൈറ്റിൽ കഥാപാത്രമായ അരുൺമൊഴി വർമ്മൻ എന്ന കഥാപാത്രമാകാൻ എട്ട് കോടിയാണ് ജയം രവിയുടെ പ്രതിഫലം. കാർത്തി അഞ്ച് കോടിയും തൃഷ രണ്ട് കോടിയുമാണ് സിനിമയ്ക്കായി പ്രതിഫലം കൈപ്പറ്റിയിരിക്കുന്നത്. ഒന്നര കോടി വീതമാണ് പ്രകാശ് രാജിന്റെയും ഐശ്വര്യ ലക്ഷ്മിയുടെയും പ്രതിഫലം.
ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനാണ്. കേരളത്തില്‍ 250ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.