ആരാമ്പ്രം അങ്ങാടിയിൽ സൂപ്പർ മാർക്കറ്റിൽ നിന്നും നിരോധിത പുകയില ഉത്പന്നമായ ഹാൻസ് പിടിച്ചെടുത്ത് കുന്ദമംഗലം പോലീസ്.നരിക്കുനി സ്വദേശി കിഴക്കേകണ്ടി മുഹ്സിൻ (30) സംഭവത്തിൽ പിടിയിലായി.കുന്ദമംഗലം എസ് ഐ അഷറഫിന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ ഇവിടെനിന്നും 995 പാക്ക് ഹൻസ് ആണ് പോലീസ് കണ്ടെടുത്തത്.ഇയാൾക്കെതിരെ കൊയിലാണ്ടി സ്റ്റേഷനിലും ഹാൻസ് കൈവശം വെച്ചതിന് കേസുണ്ട്.എസ് ഐ അഷറഫിന്റെ നേതൃത്വത്തിൽ എസ് ഐ ജിബിൻ,സി പി ഒ എ സജിത്ത്, എസ് ഐ അബ്‌ദുറഹ്‌മാൻ,എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ മാവൂരിലും ഹാൻസ് പിടിച്ചെടുത്തിരുന്നു.