2023 ഓഗസ്റ്റ് 31 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കൽ നീട്ടിയതായി ഗോ ഫസ്റ്റ് എയർലൈൻസ്. പ്രവർത്തനപരമായ കാരണങ്ങളാലാണ് വിമാനം റദ്ദ് ചെയ്തതെന്നും ഇതുമൂലം ഉണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായും ഗോ ഫസ്റ്റ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു.മാത്രമല്ല കൂടുതൽ വിവരങ്ങൾക്ക് http://shorturl.at/jlrEZ എന്ന വെബ്സൈറ്റ് സന്ദർശിക്കാനും സംശയങ്ങളും ആശങ്കകളുമുള്ള യാത്രക്കാർക്ക് ഗോ ഫസ്റ്റുമായി ബന്ധപ്പെടാമെന്നും പ്രസ്താവനയിൽ പറയുന്നു. പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും എയർലൈൻ വ്യക്തമാക്കി.ഗോ ഫസ്റ്റിന് പ്രവർത്തനം പുനരാരംഭിക്കാനുള്ള അംഗീകാരം ഡി.ജി.സി.എ. കഴിഞ്ഞ മാസം നൽകിയിരുന്നു. ചില നിബന്ധനകൾക്ക് വിധേയമായി മാത്രമേ ഗോ ഫെസ്റ്റിന് പ്രവർത്തിക്കാൻ സാധിക്കുകയുള്ളു. 15 വിമാനങ്ങൾകൊണ്ട് 114 പ്രതിദിന സർവീസുകൾ നടത്താനുള്ള അനുമതിയാണ് ലഭിച്ചത്.