National News

ഒഴിഞ്ഞുപോയില്ലെങ്കിൽ കുടിലുകൾ തീയിടും; ഹരിയാനയിലെ ഗുരുഗ്രാമിൽ മുസ്‌ലിംകൾ ഒഴിഞ്ഞു പോകണമെന്ന് വീണ്ടും പോസ്റ്റർ

വി എച് പി ശോഭായാത്രക്കിടെ, ഹരിയാനയിലെ ഗുരുഗ്രാമിൽ മുസ്ലിംകൾക്കെതിരെ വീണ്ടും പോസ്റ്റർ . മുസ്‌ലിംകൾ ഒഴിഞ്ഞു പോകണമെന്നും ഇല്ലെങ്കിൽ കുടിലുകൾ തീയിടുമെന്നും ബജ്റംഗ്ദളിന്റെയും വിഎച്ച്പിയുടെയും പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ പറയുന്നു.

വിലക്കുകൾ മറികടന്ന് കൊണ്ട് നടത്തുന്ന ശോഭയാത്ര ബാരിക്കേഡുകൾ നിരത്തി തടയാനാണ് പൊലീസിന്റെ ശ്രമം. ‌അയോധ്യയിൽനിന്ന് യാത്രയിൽ പങ്കെടുക്കുന്നതിനായി എത്തിയവരെ അതിർത്തിയിൽ തടഞ്ഞു. തുടർന്ന് സന്യാസിമാർ നിരാഹാര സമരം ആരംഭിച്ചു. മാധ്യമപ്രവർത്തകര്‍ക്ക് ഉൾപ്പെടെ പൊലീസ് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.

റാലിക്ക് അധികൃതർ അനുമതി നൽകിയിട്ടില്ല. നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലയിൽ ഒരു സ്ഥാപനവും തുറന്നിട്ടില്ല. അതിർത്തിയിൽ പരിശോധന കർശനമാക്കി. തിരിച്ചറിയൽ കാർഡ് ഇല്ലാത്ത ആരെയും കടത്തിവിടുന്നില്ല. ജനങ്ങളോട് യാത്രയിൽ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ അഭ്യർഥിച്ചു. ശോഭായാത്രയ്ക്കു അനുമതി നൽകിയിട്ടില്ലെന്നാണ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രതികരിച്ചത്. യാത്രയ്ക്കു പകരം ജനങ്ങൾക്ക് ക്ഷേത്രങ്ങൾ സന്ദർശിക്കാമെന്നും ഖട്ടർ കൂട്ടിച്ചേർത്തു.അർധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെ വൻസുരക്ഷാസന്നാഹമാണു നൂഹിൽ ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ടായിരത്തോളം പൊലീസുകാരെയും 24 കമ്പനി അർധസൈനിക വിഭാഗത്തെയും വിന്യസിച്ചു. ജില്ലയിലേക്കുള്ള എല്ലാ പ്രവേശനകവാടങ്ങളും അടച്ചു. പുറത്തുനിന്നാർക്കും ജില്ലയിലേക്കു പ്രവേശനമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും അടച്ചു. പ്രദേശത്തു നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ഇന്നു രാത്രിവരെ ഇന്റർനെറ്റ് വിച്ഛേദിച്ചു. കൂട്ടമായി എസ്എംഎസുകൾ അയയ്ക്കുന്നതും വിലക്കി. നാലോ അതിൽക്കൂടുതലോ പേർ കൂട്ടംകൂടുന്നതും വിലക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!