National News

നോയിഡയിലെ ഇരട്ട ടവറുകള്‍ ഇന്ന് നിലം പൊത്തും;9000 സുഷിരം, 3700 കിലോ സ്‌ഫോടക വസ്തു,കെട്ടിടം 15 സെക്കന്റില്‍ തകർന്നു വീഴും

നോയിഡയിലെ സൂപ്പര്‍ടെക് ഇരട്ട ഗോപുരങ്ങള്‍ ഇന്ന്നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു നീക്കും.ഇന്ത്യയില്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്ന ഏറ്റവും വലിയ കെട്ടിടമാണ് ഇത്. നോയിഡ – ഗ്രേറ്റർ നോയിഡ എക്സ്പ്രസ് ഹൈവേയ്ക്ക് സമീപമാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തിന് മുന്നോടിയായി പ്രദേശത്ത് കനത്ത ജാഗ്രതയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.എറണാകുളം മരടിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച ദക്ഷിണാഫ്രിക്കൻ സംഘമാണ് നോയിഡയിലെ ടവറും പൊളിക്കുന്നത്.രണ്ടരയ്ക്കാണ്‌ മുംബൈ ആസ്ഥാനമായുള്ള എഡിഫിസ് എന്‍ജിനിയറിംഗ് കമ്പനി വിദഗ്ധര്‍ കെട്ടിടം സ്ഫോടക വസ്തു ഉപയോഗിച്ച്‌ തകര്‍ക്കുക. 560 പൊലീസ് ഉദ്യോഗസ്ഥരെയും എൻഡിആർഎഫ് ടീമിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് പൂർത്തിയായി.ഉച്ചയ്ക്ക് 2 മുതല്‍ 3 മണിവരെ എക്സ്പ്രസ് ഹൈവേയുടെ ഒരു ഭാഗം അടച്ചിടും. അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടാൻ ആംബുലൻസുകളം അഗ്നിശമനസേനയും ആശുപത്രികളില്‍ ജാഗ്രതയും പ്രഖ്യാപിച്ചാണ് സ്ഫോടനം നടത്തുന്നത്. സ്ഫോടനം നടന്ന് വെറും 15 സെക്കന്‍ഡുകൾക്കുള്ളിൽ ഫ്ലാറ്റ് തകർന്നു വീഴും. 100 മീറ്ററോളം ഉയരമുള്ള ടവറുകളാണിവ. റിയൽ എസ്റ്റേറ്റ് കമ്പനിയായ സൂപ്പർടെക് അനധികൃതമായി നിർമ്മിച്ച ഇരട്ട ​ടവർ പൊളിച്ചുമാറ്റാനുള്ള ചുമതല ഔദ്യോ​ഗികമായി നൽകിയിരിക്കുന്നത് മുംബൈ ആസ്ഥാനമായുള്ള എഡിഫൈസ് എഞ്ചിനീയറിങ് എന്ന കമ്പനിയ്ക്കാണ്. ഈ കമ്പനിയുടെ പങ്കാളിയാണ് ഉത്കർഷ് മേത്ത. ഇദ്ദേഹമാണ് ഈ ഇരട്ട ​ഗോപുരങ്ങൾ പൊളിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ണ്ട് ടവറുകളിലായി 900 ഫ്ളാറ്റുകളാണുള്ളത്. കെട്ടിടം പൊളിച്ചുനീക്കാനുള്ള എല്ലാ വിധ ഒരുക്കങ്ങളും ഇന്നലെത്തന്നെ പൂര്‍ത്തിയായിരുന്നു. കെട്ടിടത്തില്‍ 3700 കിലോ സ്‌ഫോടക വസ്തുക്കളാണ് നിറച്ചിരിക്കുന്നത്.കെട്ടിടത്തിൽ സൃഷ്ടിച്ച 9000 സുഷിരങ്ങളിലാണ് നിയന്ത്രിത സ്ഫോടനത്തിനായി അവ നിറച്ചിട്ടുള്ളത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!