International News

‘താലിബാന്‍ അഫ്ഗാനിസ്ഥാനിലെ മാധ്യമങ്ങളെല്ലാം അടച്ചു പൂട്ടും’; അഫ്ഗാന്‍ ഫോട്ടോഗ്രാഫര്‍ മസൂദ് ഹുസൈനി

താലിബാന്‍ അഫ്ഗാനിസ്ഥാനിലെ മാധ്യമങ്ങളെല്ലാം അടച്ചു പൂട്ടുമെന്ന് അഫ്ഗാന്‍ ഫോട്ടോഗ്രാഫര്‍ മസൂദ് ഹുസൈനി. താലിബാന്‍ ഭീഷണിയെ തുടര്‍ന്ന് കാബുള്‍ വിടേണ്ടി വന്ന പുലിറ്റ്സര്‍ പുരസ്‌കാര ജേതാവു കൂടിയായ ഫോട്ടോഗ്രാഫര്‍ മസൂദ് ഹുസൈനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മസൂദ് ഹുസൈനിക്ക് 2012 ലാണ് പുലിറ്റ്സര്‍ പുരസ്‌കാരം ലഭിക്കുന്നത്. നിലവില്‍ ന്യൂസ് ഏജന്‍സിയായ ഏജന്‍സ് ഫ്രാന്‍സ് പ്രസിന് വേണ്ടി ഫ്രീലാന്‍സ് ആയി പ്രവര്‍ത്തിച്ചു വരികയാണ് മസൂദ്. അഫ്ഗാനിസ്ഥാനിലെ പുതിയ ഭരണകൂടം വനിതാ മാധ്യമപ്രവര്‍ത്തകരെ ഇപ്പോള്‍ തന്നെ നിയന്ത്രിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് മസൂദ് പറയുന്നത്.

‘വളരെ മോശമായ ഒരു അവസ്ഥയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. അവര്‍ മാധ്യമങ്ങളെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുകയാണ്. താലിബാന്‍ ആരെയെങ്കിലും പിടികൂടിക്കഴിഞ്ഞാല്‍ അവരെ കൊല്ലും. അതാണ് അവിടെ പൊതുവില്‍ മാധ്യമങ്ങള്‍ക്കും നടന്നുകൊണ്ടിരിക്കുന്നത്,’ മസൂദ് പറഞ്ഞു.

കാബുള്‍ കീഴടക്കിയതിനു പിന്നാലെ താലിബാന്‍ മാധ്യമങ്ങളെ വിലക്കില്ലെന്നും വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ താലിബാന്‍ എല്ലാ മാധ്യമങ്ങളും അടയ്ക്കുമെന്നും പ്രദേശം അടുത്ത ഉത്തര കൊറിയ ആയി മാറുമെന്നും മസൂദ് ഹുസൈനി പറഞ്ഞു.

‘പാശ്ചാത്ത്യ സമൂഹത്തെയും അന്താരാഷ്ട്ര സമൂഹത്തെ ആകെയും കബളിപ്പിക്കുകയാണവര്‍. അവരുടെ വാര്‍ത്താസമ്മേളനം ഒരു തട്ടിപ്പാണ്,’ മസൂദ് പറഞ്ഞു.
ഒരു പ്രശസ്ത അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകയെ അവരുടെ ഓഫീസില്‍ നിന്നും പുറത്ത് പോകാന്‍ താലിബാന്‍ അനുവദിക്കുന്നില്ലെന്നും, അതിനാല്‍ മാധ്യമപ്രവര്‍ത്തക അവിടം വിടാന്‍ ഒരുങ്ങുകയാണെന്നു മസൂദ് കൂട്ടച്ചേര്‍ത്തു.

സ്ത്രീകള്‍ക്ക് തെരുവിലൂടെ നടക്കാനാവുമോ എന്ന് തന്നെ സംശയമാണ്. മൈക്കുമായി പുറത്തിറങ്ങുന്ന വനിതാ മാധ്യമപ്രവര്‍ത്തകരെ ഇനി കാണാനാകില്ലെന്നും മസൂദ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!