നീലച്ചിത്രനിര്‍മ്മാണകേസില്‍ രാജ് കുന്ദ്രയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി. അറസ്റ്റിലായ വ്യവസായിയും നടി ശില്‍പാ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയുടെ ജാമ്യാപേക്ഷ മുംബൈയിലെ എസ്പ്ലാനേഡ് കോടതിയാണ് തള്ളിയത്.
പോണ്‍ കണ്ടന്റ് നിര്‍മിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത കേസില്‍ ജൂലൈ 19 നാണ് കുന്ദ്ര അറസ്റ്റിലായത്.രാജ് കുന്ദ്രയുടെ ഭാര്യ, നടി ശില്‍പ ഷെട്ടിക്ക് കോടതി ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. രാജ് കുന്ദ്രയുടെയും റയാന്‍ തോര്‍പ്പിന്റെയും ജുഡീഷ്യല്‍ കസ്റ്റഡി മുംബൈ കോടതി 14 ദിവസത്തേക്ക് നീട്ടിയിരുന്നു.കമ്പനിയിലെ നാലു ജീവനക്കാര്‍ കേസില്‍ സാക്ഷികളായി മാറിയത് കുന്ദ്രയ്ക്ക് തിരിച്ചടിയായി. മുംബൈ ഹൈക്കോടതിയും നേരത്തെ കുന്ദ്രയുടെ ജാമ്യ ഹര്‍ജി പിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു.കഴിഞ്ഞയാഴ്ച്ചയാണ് രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മ്മാണത്തില്‍ അറസ്റ്റിലാവുന്നത്. തുടര്‍ന്ന് അടുത്ത ദിവസം തന്നെ സഹായി റയാന്‍ തോര്‍പ്പും ഇതുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലായി. കുന്ദ്രയുടെ കമ്പനി നീലച്ചിത്രങ്ങള്‍ നിര്‍മ്മിച്ച് ഹോട്ട് ആപ്പുകള്‍ വഴി പ്രദര്‍ശിപ്പിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ബോളിവുഡ് സിനിമാ മോഹവുമായി
മുംബൈയിലെത്തുന്ന യുവതി യുവാക്കളെയാണ് കുന്ദ്ര ഇരകളാക്കിയിരുന്നത്.