രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,654 പേര്‍ക്ക് കോവിഡ് ബാധിസ്ഥിരീകരിച്ചു . കഴിഞ്ഞദിവസത്തേക്കാൾ 47 ശതമാനം വര്‍ധനവാണ് പുതിയ രോഗികളില്‍ ഇന്ന് ഉണ്ടായിരിക്കുന്നത്.
ആകെ കേസുകളില്‍ പകുതിയിലധികവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ സംസ്ഥാനത്ത് 22,129 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് 41,678 പേര് രോഗമുക്തരായി . വിവിധ സംസ്ഥാനങ്ങളിലായി 3.99 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. രോഗമുക്തി നിരക്ക് 97.39 ശതമാനമാണ്.
അതേസമയം, മരണസംഖ്യയിലും വര്‍ധനവ് രേഖപ്പെടുത്തി. മഹാമാരി ബാധിച്ച് ഇന്നലെ 640 പേര്‍ക്കാണ് ജീവന് നഷ്ടമായത്. 4.22 ലക്ഷം കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.കഴിഞ്ഞ രണ്ട് ദിവസമായി ഒരു ലക്ഷത്തിലധികം വാക്സിന് ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി നല്‍കിയിട്ടുള്ളത്. ഇതുവരെ 44.61 കോടി വാക്സിന് വിതരം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

