കടകംപള്ളി ഭൂമി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാന്‍ സലിം രാജില്‍ നിന്നും സി ബി ഐ പിടിച്ചെടുത്ത ഫോണുകള്‍ കാണാതായി. 2014ല്‍ ആണ് സലിംരാജിന്റെ വീട്ടില്‍ നിന്നും സിബിഐ സംഘം മൂന്ന് ഫോണുകള്‍ പിടിച്ചെടുത്തത്. ആറു വര്‍ഷമായിട്ടും ഫോണ്‍ കോടതിയില്‍ ഹാജരാക്കുകയോ, പ്രതിക്ക് തിരികെ നല്‍കുകയോ ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഫോണുകള്‍ നഷ്ടപ്പെട്ടതായി അറിയുന്നത്. ഓഫീസ് മാറിയപ്പോള്‍ ഫോണ്‍ കാണാതായെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാന്‍ സലിം രാജില്‍ നിന്നും സി ബി ഐ പിടിച്ചെടുത്ത ഫോണുകള്‍ കാണാതായി

