International

അസദുദ്ദീൻ ഒവൈസിയുടെ വസതിക്ക് നേരെ ആക്രമണം; പലസ്തീന്‍ അനുകൂല പരാമര്‍ശത്തിന് പിന്നാലെയാണ് സംഭവം

എഐഎംഐഎം അധ്യക്ഷൻ അദുദ്ദീൻ ഒവൈസിയുടെ വസതിക്ക് നേരെ ആക്രമണം. ഡൽഹിയിലെ വസതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഒവൈസിയുടെ നെയിംബോർഡിൽ കറുത്ത മഷിയും ഇസ്രയേൽ അനുകൂല പോസ്റ്ററും പതിച്ചു. അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ഒവൈസിയുടെ പലസ്തീന്‍ അനുകൂല പരാമര്‍ശത്തിന് പിന്നാലെയാണ് ആക്രമണം.‘ഐ സ്റ്റാൻ‌ഡ് വിത്ത് ഇസ്രയേൽ‌’ എന്ന ക്യാപ്ഷനോടുകൂടിയുള്ള പോസ്റ്ററാണ് പതിച്ചിരിക്കുന്നത്. പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ഒവൈസി പലസ്തീൻ ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു. ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീൻ’ എന്ന് പറഞ്ഞായിരുന്നു ഒവൈസി സത്യപ്രതിജ്ഞ അവസാനിപ്പിച്ചിരുന്നത്. മുദ്രാവാക്യത്തിനെതിരെ ഭരണപക്ഷ ബെഞ്ചിൽനിന്ന് വൻതോതിൽ പ്രതിഷേധം ഉയർന്നിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!