മികവ് പുലർത്തിയിരുന്ന കേരളത്തിൻ്റെ വിദ്യാഭ്യാസ നിലവാരത്തെ അവമതിക്കുന്ന തരത്തിലേക്ക് എത്തിക്കുകയും വികല പരിഷ്കാരങ്ങൾ നടപ്പാക്കി വിദ്യാഭ്യാസ രംഗത്ത് പ്രതിസന്ധിയും പ്രയാസങ്ങൾ നിറഞ്ഞതാക്കിയതും ഇടത് മുന്നണി സർക്കാറാണെന്ന് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് ജന.സെക്രട്ടി എം ബാബു മോൻ അഭിപ്രായപ്പെട്ടു.
കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ കുന്ദമംഗലം കമ്മറ്റി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
കെ.ബഷീർ മാസ്റ്ററുടെ അധ്യക്ഷതയിൽ മുഹമ്മദ് കുരുവട്ടൂർ,എ.സി അഷ്റഫ് ,സിറാജുദ്ദീൻ ഈസ്റ്റ് മലയമ്മ, ജസീല, ശറീന, സുബൈർ, അബ്ദുൽ ജലീൽ പാഴൂർ, കെ.എ ടി.എഫ് ഭാരവാഹി റസാഖ് മാസ്റ്റർ, അഷ്റഫ് കെ ബുസ്താന, മുഹ്സിന, റൈഹാന എന്നിവർ ധർണയിൽ പങ്കെടുത്തു. റസാഖ് മലയമ്മ സ്വാഗതവും ഫസൽ കൊടിയത്തൂർ നന്ദിയും പറഞ്ഞു.
വിദ്യാഭ്യാസ മേഖല തകർത്തത് ഇടത് സർക്കാർ; എം ബാബുമോൻ

