ബി.ടെക് എന്‍.ആര്‍.ഐ ക്വാട്ട
തിരുവനന്തപുരം എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുര വനിതാ എന്‍ജിനിയറിങ് കോളേജില്‍ ബി.ടെക് സിവില്‍ എന്‍ജിനിയറിങ് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ ബ്രാഞ്ചുകളിലെ എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ നാല്. വിശദവിവരങ്ങള്‍ക്ക്: 9895983656, 9995595456, 9497000337, 9495904240, 9605209257, www.lbt.ac.in.
എയര്‍പോര്‍ട്ട് മാനേജ്മെന്റ് ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലായ് സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റെ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെ നടത്തപ്പെടുന്ന പ്രോഗ്രാമിന്റെ കാലാവധി ഒരുവര്‍ഷമാണ്. പ്രോഗ്രാമില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയര്‍പോര്‍ട്ട് മാനേജ്മെന്റെ് രംഗത്തുള്ള ഏജന്‍സികളുടെ സഹകരണത്തോടെ നടത്തും. അപേക്ഷയും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്പെക്ടസ് എസ്.ആര്‍.സി ഓഫീസില്‍ നിന്നും അംഗീകൃത പഠന കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. കോഴ്സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. ബന്ധപ്പെടേണ്ട വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍.പി.ഒ., തിരുവനന്തപുരം-695033 ഫോണ്‍: 04712325101, E-mail:keralasrc@gmail.com, അംഗീകൃത പഠനകേന്ദ്രം: തിരുവനന്തപുരം-9846033001.
അന്താരാഷ്ട്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക വാരാഘോഷ പരിപാടി സംഘടിപ്പിച്ചു
കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനും കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും സംയുക്തമായി അന്താരാഷ്ട്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക വാരാഘോഷ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ നിര്‍വഹിച്ചു.
കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പാ പദ്ധതികളും വിവിധ സബ്‌സിഡികളും ഉപയോഗപ്പെടുത്തി സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി യുവാക്കള്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. 50 കോടി വരെ മൂലധനമുള്ള സംരംഭങ്ങള്‍ക്ക് ആദ്യ മൂന്നു വര്‍ഷത്തേക്കു ലൈസന്‍സ് ആവശ്യമില്ല. സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി ഈടില്ലാതെ വായ്പ നല്‍കുന്നതിന് സഹകരണ ബാങ്കുകളെക്കൂടി ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ മേഖലയില്‍ ചെറുകിട വ്യവസായങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും പി.എം.ഇ.ജി.പി. വഴി കേരളത്തിലേക്ക് 500 കോടി രൂപ സബ്സിഡി ലഭിച്ചതായും ഖാദി കമ്മീഷന്‍ സ്റ്റേറ്റ് ഡയറക്ടര്‍ വി. രാധാകൃഷ്ണന്‍ പറഞ്ഞു. പദ്ധതി പ്രകാരം 24,550 സംരംഭങ്ങള്‍ ആരംഭിക്കുകയും ഇതുവഴി 1,80,000 പേര്‍ക്ക് ജോലി ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഖാദി ബോര്‍ഡ് സെക്രട്ടറി കെ.എ രതീഷ്, കനറാ ബാങ്ക് സര്‍ക്കിള്‍ ഹെഡ് പ്രേം കുമാര്‍, കേരള ബാങ്ക് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ പി.എസ്. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം
എസ്.എസ്.എല്‍.സി അടിസ്ഥാന യോഗ്യതയാക്കി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി സൗജന്യ മത്സര പരീക്ഷ പരിശീലനം ഓഗസ്റ്റില്‍ ആരംഭിക്കും. തിരുവനന്തപുരം പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസ് വൊക്കേഷണല്‍ ഗൈഡന്‍സ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ തിരുവനന്തപുരം തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ പത്താം നിലയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് ഓഫീസില്‍ നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2330756.
അഗ്നിപഥ്: ആറു തസ്തികകളില്‍ റിക്രൂട്ട്‌മെന്റിന് കരസേന അപേക്ഷ ക്ഷണിച്ചു
സായുധ സേനകളിലേക്കുള്ള നിയമനത്തിനുള്ള അഗ്നിപഥ് പദ്ധതി പ്രകാരം കരസേന ആറു തസ്തികകളില്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. 17 1/2 മുതല്‍ 23 വരെ പ്രായമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി (ഓള്‍ ആംസ്), അഗ്നിവീര്‍ ടെക്‌നിക്കല്‍(ഓള്‍ ആംസ്), അഗ്നിവീര്‍ ടെക്‌നിക്കല്‍ (ഏവിയേഷന്‍ ആന്‍ഡ് അമ്യൂണിഷന്‍ എക്‌സാമിനര്‍), അഗ്നിവീര്‍ ക്ലര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍(ഓള്‍ ആംസ്), അഗ്നിവീര്‍ ട്രേഡ്‌സ്‌മെന്‍(ഓള്‍ ആംസ്) പത്താം ക്ലാസ് പാസ്, അഗ്നിവീര്‍ ട്രേഡ്‌സ്‌മെന്റ് (ഓള്‍ ആംസ്) എട്ടാംക്ലാസ് പാസ് എന്നീ തസ്തികകളിലാണു കരസേന രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നത്.
പരിശീലന കാലയളവ് അടക്കം നാലു വര്‍ഷത്തേക്കാണ് അഗ്നപഥ് പദ്ധതിപ്രകാരം റിക്രൂട്ട്‌മെന്റ് നടത്തുന്നത്. റിക്രൂട്ട്‌മെന്റ് സംബന്ധിച്ച വിശദമായ വിജ്ഞാപനം, യോഗ്യത, അപേക്ഷിക്കേണ്ട രീതി, വേതന വ്യവസ്ഥകള്‍ തുടങ്ങിയ വിശദ വിവരങ്ങള്‍ www.joinindianarmy.nic.in, joinindiannavy.gov.in, www.careerindianairforce.cdac.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.
അറിയിപ്പുകൾ
ബക്രീദ് 2022: ഖാദിക്ക് പ്രത്യേക ഇളവുകള്‍
ബക്രീദിനോടനുബന്ധിച്ചു ഖാദി വസ്ത്രങ്ങള്‍ക്ക് പ്രത്യേക ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഖാദി കോട്ടണ്‍, സില്‍ക്ക് വസ്ത്രങ്ങള്‍ക്ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെ പ്രത്യേക റിബേറ്റ് ജൂലൈ ഒന്ന് മുതല്‍ എട്ട് വരെയുള്ള ദിവസങ്ങളില്‍ അനുവദിച്ചിട്ടുണ്ട്. കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡിനG കീഴില്‍ ചെറൂട്ടി റോഡിലുള്ള ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിലും, ബാലുശ്ശേരി അറപ്പീടിക, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിലുള്ള ഷോറൂമുകളിലും ഖാദി വസ്ത്രങ്ങളുടെ വൈവിധ്യ ശേഖരം ഒരുക്കിയതായി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.
എക്‌സറേ ടെക്‌നീഷ്യന്‍ നിയമനം
ഗവ. ജനറല്‍ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി എക്‌സറേ ടെക്‌നീഷ്യനെ നിയമിക്കുന്നു. എഴുത്തുപരീക്ഷയുടേയും കൂടിക്കാഴ്ച്ചയുടേയും അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: സര്‍ക്കാര്‍ അംഗീകൃത എക്സ്റേ ടെക്‌നീഷ്യന്‍ കോഴ്‌സ് പാസ്സായിരിക്കണം. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജൂണ്‍ 30 രാവിലെ 10 മണിക്ക് ആശുപത്രി ഓഫീസില്‍ ഹാജരാവണം. ഫോണ്‍: 0495- 2365367.
സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കുടുംബശ്രീ വഴി നടപ്പാക്കുന്ന സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും നല്‍കുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ മണപ്പുറം ഫൗണ്ടേഷന്റെ ഭാഗമായി ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസർകോഡ് ജില്ലകളിലെ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. എസ്.സി/ എസ്.ടി, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072668543, 9072600013.
എയര്‍പോര്‍ട്ട് മാനേജ്മെന്റ് ഡിപ്ലോമ: അപേക്ഷ ക്ഷണിച്ചു
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലായ് സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റെ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍റെ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കാലാവധി ഒരു വര്‍ഷം. വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 30. ഫോണ്‍: 0471 2325101, ഇ- മെയില്‍: keralasrc@gmail.com. അംഗീകൃത പഠനകേന്ദ്രം: തിരുവനന്തപുരം-9846033001.
പോലീസ് കോണ്‍സ്റ്റബിള്‍ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് മാറ്റി
പോലീസ് കോണ്‍സ്റ്റബിള്‍ (ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ -കമാന്‍ഡോ വിംഗ്) (കാറ്റഗറി നം. 136/2022) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി ജൂലൈ ഒന്‍പതിന് വരക്കല്‍ ബീച്ച്, ഭട്ട്റോഡ് ജംഗ്ഷന്‍, തടമ്പാട്ടുതാഴം- പറമ്പില്‍ ബസാര്‍ റോഡ് ജംഗ്ഷന്‍ എന്നീ കേന്ദ്രങ്ങളില്‍ ജൂലൈ ഏഴിന് നടത്താനിരുന്ന ഒന്നാം ഘട്ട എന്‍ഡ്യൂറന്‍സ് ടെസ്റ്റ് 24ലേക്ക് മാറ്റി. ഉദ്യോഗാര്‍ത്ഥികള്‍ ഇതേ അഡ്മിഷന്‍ ടിക്കറ്റുമായി 24ന് ഹാജരാവണം.