ബോളിവുഡ് നടി കങ്കണ റണാവത്തിൻ്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായി ധാക്കഡ്. എട്ടാം ദിനം വിറ്റത് വെറും 20 ടിക്കറ്റുകളാണ്. വെറും 4420 രൂപയാണ് മാത്രമാണ് ചിത്രത്തിന്റെ എട്ടാം ദിവസത്തെ കളക്ഷൻ.
കങ്കണയുടെ ഈ അടുത്ത കാലത്തെ ചിത്രങ്ങളിൽ വച്ച് ഏറ്റവും മോശം പ്രതികരണവും കളക്ഷനും നേടുന്ന ചിത്രമായി ‘ധാക്കഡ്’ മാറുകയാണ്. 80 കോടി മുതൽ 90 കോടി രൂപ വരെ ചിലവാക്കി നിർമ്മിച്ച ചിത്രത്തിന് ഇതുവരെ 3 കോടി രൂപയാണ് നേടാനായത്.ആളില്ലാതെ ഷോകള്‍ റദ്ദാക്കിയതിനാല്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് വൻ നഷ്ടമാണ് നേരിടേണ്ടി വരുന്നത്. ബോക്സ് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം ചിത്രത്തിന് ലഭിച്ച ഓപണിംഗ് കളക്ഷന്‍ 50 ലക്ഷത്തിനടുത്തായിരുന്നു. വന്‍ നെഗറ്റീവ് മൗത്ത് പബ്ലിസിറ്റിയതോടെ ചിത്രം ബോക്സ് ഓഫീസില്‍ കൂപ്പുകുത്തുകയായിരുന്നു.രസ്നീഷ് ഘായ് സംവിധാനം ചെയ്ത ചിത്രത്തിൽ അർജുൻ രാംപാൽ, ദിവ്യ ദത്ത, ശാശ്വത ചാറ്റർജി എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിന് തുടക്കത്തിൽ സമ്മിശ്ര പ്രതികരണങ്ങൾ എത്തിയിരുന്നു എങ്കിലും പിന്നീട് നേരെ മോശം പ്രതികരണങ്ങളാണ് ലഭിച്ചത്. അതേസമയം ധാക്കഡിനൊപ്പം റിലീസ് ചെയ്ത കോമഡി ചിത്രമായ ‘ഭൂൽ ഭുലയ്യ 2’വിന് ഭേദപ്പെട്ട അഭിപ്രായങ്ങളും ‘ധാക്കഡ്’ ചിത്രത്തിനേക്കാൾ കളക്ഷനും ലഭിച്ചിരുന്നു.
ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യപ്പെട്ടിരുന്നു. ഒരു ബോളിവുഡ് ചിത്രത്തിന്റെ മലയാളം മൊഴിമാറ്റ പതിപ്പ് അപൂര്‍വ്വമാണ്. ജയലളിതയുടെ ജീവിതം പറഞ്ഞ ചിത്രം ‘തലൈവി’ക്കു ശേഷം എത്തുന്ന കങ്കണയുടെ പാന്‍ ഇന്ത്യന്‍ റിലീസ് ആണ് ‘ധാക്കഡ്’.