Entertainment National News

റോക്കി ഭായിയെ അനുകരിച്ച് 15 വയസ്സുകാരന്‍, വലിച്ചത് ഒരു പാക്കറ്റ് സിഗരറ്റ്, ഒടുവില്‍ ആശുപത്രിയില്‍

റോക്കി ഭായിയെ അനുകരിച്ച് സിഗരറ്റ് വലിച്ച പതിനഞ്ചുകാരന്‍ ആശുപത്രിയില്‍. ഹൈദരാബാദിലാണ് സംഭവം. കെ.ജി.എഫ്.- 2 സിനിമയില്‍ നായകനായ റോക്കിഭായി സിഗരറ്റ് വലിക്കുന്നത് കണ്ട് അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 15കാരന്‍ വലിച്ചുതീര്‍ത്തത് ഒരു പായ്ക്കറ്റ് സിഗരറ്റാണ്.

രണ്ട് ദിവസത്തിനിടെ പയ്യന്‍ മൂന്ന് തവണ കെജിഎഫ് 2 കണ്ടു. ഇതിനിടെ നിരന്തരം സിഗരറ്റ് വലിച്ച് ഒടുവില്‍ കുട്ടിയെ തൊണ്ടവേദനയും കടുത്ത ചുമയുമായി ഹൈദരാബാദിലെ സെഞ്ചുറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ചയോടെ കുട്ടിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. കുട്ടിയ്ക്ക് കൗണ്‍സിലിംഗും നല്‍കിയാണ് മടക്കിയയച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!