
കുന്ദമംഗലം ആനപ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തിന് എൻ.ഐ.ടി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്കോർ ഫൗണ്ടേഷൻ്റെ ജീവകാരുണ്യ സംരംഭമായ സ്കോർ ഹെൽപ്പ് ലൈൻ അനുവദിച്ച കോവിഡ് പ്രതിരോധ സാമഗ്രികൾ മെഡിക്കൽ ഓഫീസർ ഡോ: ഹസീന കരീം ,ഹെൽത്ത് ഇൻസ്പക്ടർ ബാബുരാജ് എന്നിവർ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി പി.കെ ബാപ്പു ഹാജിയിൽ നിന്ന് ഏറ്റുവാങ്ങി.ഗ്രാമ പഞ്ചായത്ത് അംഗം നൗഷാദ് , ജെ.എച്ച്.ഐ. ടി. സജിത്ത് ,സ്കോർ ഡയരക്ടർമാരായ സുബൈർ കോണിക്കൽ ,തൻവീർ കുന്ദമംഗലം ,സ്കോർ ഫൗണ്ടേഷൻ മെമ്പർ ഷാഹിദ് ജാസിം ,ആരോഗ്യ വകുപ്പ് ജീവനക്കാരായ സഫീന ,ശോഭിത ,മിനി ,നസീറ തുടങ്ങിയവർ സംബന്ധിച്ചു. പൾസ് ഓക്സീമീറ്റർ ,N95 മാസ്ക് ,സാനിറ്റൈസർ ,ഹാൻ്റ് വാഷ് ,സർജിക്കൽ മാസ്ക് തുടങ്ങിയവയാണ് വിതരണം ചെയ്തത്

