ഗള്‍ഫില്‍ കൊറോണവൈറസ് രോഗബാധിതരുടെ എണ്ണം 2 ലക്ഷം കടന്നു. മരണ സംഖ്യ 900 പിന്നിട്ടു. സൗദി അറേബ്യയിലാണ് രോഗബാധിതരേറെയും. 80,000- ത്തോളം അടുത്തിരിക്കുകയാണ് കൊറോണ രോഗികളുടെ എണ്ണം.മരണ സംഖ്യ 425 ആയി.
ഖത്തറില്‍ അരലക്ഷത്തിനടുത്താണ് കൊവിഡ് 19 രോഗികള്‍. മരണ സംഖ്യ 30. 32,000ഓളം രോഗികളുള്ള യുഎഇയാണ് സൗദി അറേബ്യ കഴിഞ്ഞാല്‍ ഗള്‍ഫില്‍ ഏറ്റവുമധികം കൊറോണ മരണം നടന്ന രാജ്യം. 255 പേര്‍ക്കാണ് കൊറോണ വൈറസില്‍ ഇതിനകം ജീവന്‍ നഷ്ടമായത്. 175 പേര്‍ക്ക് ജീവന്‍ നഷ്ടമായ കുവൈറ്റില്‍ 23,000ലധികം കൊറോണ രോഗികളുണ്ട്. ബഹ്‌റൈനില്‍ പതിനായരത്തിനടുത്തും, ഒമാനില്‍ എണ്ണായിരത്തിന് മുകളിലുമാണ് രോഗികളുടെ എണ്ണം.