Entertainment

മോഹിപ്പിക്കുന്ന രീതിയിൽ കഥ പറയും, പക്ഷേ മീനൂട്ടിക്ക് അത് മനസിലാകും, പിന്നെ അത് ശരിയാണെന്ന് എനിക്കും തോന്നും

കുറഞ്ഞ സമയം കൊണ്ട് തന്നെ ജനപ്രീയ നായകൻ എന്ന വിളിപ്പേര് ദിലീപ് സ്വന്തമാക്കിയിരുന്നു താരത്തിന്റെ സിനിമകൾ എല്ലാം ഒന്നിനുമേൽ ഒന്നായി ഹിറ്റാകുകയാണ്. കോമഡിയിൽ കൂടി കൂടി പ്രേക്ഷകരെ രസിപ്പിക്കാനുള്ള ദിലീപിന്റെ കഴിവ് മറ്റൊരു നായകന്മാർക്കും ഇല്ല എന്ന് തന്നെ പറയാം.

ഭാഗ്യ നായകൻ കൂടിയാണ് ദിലീപ്. ദിലീപിനെ പോൽ തന്നെ ആരാധകർ ആണ് ദിലീപിന്റെ മകൾ മീനാക്ഷിക്കും ഉള്ളത്. ആദ്യമൊക്കെ മീനാക്ഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപൂർവ്വമായിട്ടായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായതോടെ മീനാക്ഷി തന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.

തന്റെ സിനിമ ജീവിതത്തിൽ മീനാക്ഷിക്ക് നല്ല ഒരു പങ്ക് ഉണ്ടെന്നാണ് ദിലീപ് പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരിക്കൽ എനിക്ക് തമിഴിൽ നിന്ന് ശങ്കർ സാറിന്റെ ഒരു ഫോൺവന്നു . ബോളിവുഡിൽ അമീർഖാൻ നായകനായി അഭിനയിച്ച് ഹിറ്റ് അയി മാറിയ ത്രീ ഇഡിയറ്റ് എന്ന ചിത്രം തമിഴിലേക്ക് എടുക്കുന്നു.

അതിൽ അഭിനയിക്കാൻ വേണ്ടിയാണ് തന്നെ ക്ഷണിച്ചത്. ഫോൺ വെച്ച് കഴിഞ്ഞപ്പോൾ മീനാക്ഷി ആരാണെന്ന് തിരക്കി. ഞാൻ കാര്യം പറഞ്ഞു. അപ്പോൾ അമീർ ഖാൻ ചെയ്ത വേഷമാണോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു അല്ല എന്ന്. അപ്പോൾ മറ്റു രണ്ടു സുഹൃത്തുക്കളുടെ വേഷമാണോ എന്ന് ചോദിച്ചപ്പോൾ അതും അല്ലെന്ന് ഞാൻ പറഞ്ഞു.

പിന്നെ ഏത് വേഷമാണെന്ന് തിരക്കിയപ്പോൾ ഇവരൊക്കെ കൊണ്ട് വരുന്ന ആ ഹാസ്യ താരത്തിന്റെ വേഷം ആണെന്ന് ഞാൻ പറഞ്ഞു. അത് കേട്ടപ്പോൾ അവളുടെ മുഖം മാറി. അച്ഛൻ ഇത് ചെയ്താൽ പിന്നെ ഞാൻ അച്ഛനോട് മിണ്ടില്ല എന്ന് അവൾ എന്നോട് പറഞ്ഞു. ജെട്ടി ഒക്കെ ഇട്ടു നിൽക്കുന്ന രംഗങ്ങൾ ഉണ്ടായിരുന്നു അതിൽ. ഒരു സിനിമയുടെ കഥ കേൾക്കുമ്പോൾ തന്നെ അവൾക്ക് അത് നല്ലതാണോ അല്ലിയോ എന്ന് അറിയാൻ പറ്റും.

ചിലർ കഥ പറയാൻ വരുമ്പോൾ നമ്മളെ മോഹിപ്പിക്കുന്ന രീതിയിൽ ആയിരിക്കും കഥ പറയുക. അത് കേൾക്കുമ്പോൾ തന്നെ അവള് പറയും ഇതില് വലിയ കാര്യമില്ല കേട്ടോ എന്ന്. തിരക്കഥ വായിച്ച് കഴിയുമ്പോൾ ആയിരിക്കും മീനൂട്ടി പറഞ്ഞത് ശരിയാണല്ലോ എന്ന് എനിക്ക് തോന്നുന്നത്. എന്റെ സിനിമകളുടെ നല്ല ഒരു ആസ്വാദക കൂടിയാണ് അവൾ എന്നും ദിലീപ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!