കുന്ദമംഗലം: കുന്ദമംഗലം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി എം എ റസാഖ് മാസ്റ്ററുടെ കുന്ദമംഗലം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം എഐസിസി സെക്രട്ടറി മൻസൂർ അലിഖാൻ നിർവ്വഹിച്ചു. എം കെ രാഘവൻ എംപി അതിഥിയായി. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ എ പി അശോകൻ അധ്യക്ഷനായി. യു സി രാമൻ, ജയപ്രകാശ്, ചോലക്കൽ രാജേന്ദ്രൻ, ഖാലിദ് കിളിമുണ്ട, എം പി കേളുക്കുട്ടി, വിനോദ് പടനിലം, എം ധനീഷ് ലാൽ, സി വി സംജിത്ത്, കെ പി കോയ, ഒ ഉസ്സൈൻ, ബാബു നെല്ലൂളി, ഷൈജ വളപ്പിൽ, എ പി സഫിയ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് യുഡിഎഫ് കൺവീനർ ഒ സലീം സ്വാഗതം പറഞ്ഞു. ചെയ്തു
തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

