National News

മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചു ; രണ്ട് സൈനികർക്ക് പരിക്ക്

ചത്തീസ്​ഗഢിലെ കാൻ​ഗർ ജില്ലയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച പ്രഷർ ഇംപ്രോവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം (ഐഇഡി) പൊട്ടിത്തെറിച്ച് അതിർത്തി രക്ഷാ സേനയിലെ (ബിഎസ്‌എഫ്) രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. റോഡ് സുരക്ഷാ പ്രവർത്തനത്തിലേർപ്പെട്ട രണ്ട് സൈനികർക്കാണ് പരിക്കേറ്റതെന്ന് സീനിയർ ഉദ്യോ​ഗസ്ഥർ പറയുന്നു.

പരിക്കേറ്റ സൈനികരെ കോയാലിബേദ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ പ്രഷർ ഇംപ്രോവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം പൊട്ടിത്തെറിച്ച് ബിജാപൂർ ജില്ലയിൽ ഒരു സൈനികൻ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിനു പിന്നിലും മാവോയിസ്റ്റുകളുടെ സാന്നിധ്യമാണ് സംശയിക്കുന്നത്.
അതേസമയം, അപകടങ്ങളുടെ പശ്ചാത്തലത്തിൽ തിരച്ചിൽ വർധിപ്പിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!