2.6 ലക്ഷം രൂപയുടെ ആഡംബര ബൈക്ക് വാങ്ങിയ യുവാവ് ഷോറൂം ജീവനക്കാരന് നൽകിയത് വല്ലാത്തൊരു പണി.തമിഴ്നാട്ടിലെ സേലത്താണ് സംഭവം,മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു രൂപ നാണയങ്ങള്‍ സ്വരുക്കൂട്ടി തമിഴ്നാട് സേലം സ്വദേശിയായ വി ഭൂപതി ഒരു ബൈക്ക് സ്വന്തമാക്കിയത്. 2.6 ലക്ഷം രൂപയുടെ ഒരു രൂപ നാണയങ്ങള്‍ കൈമാറിയാണ് ഭൂപതി ബജാജ് ഡോമിനര്‍ സ്വന്തമാക്കിയത്. ഈ നാണയങ്ങള്‍ എല്ലാം എണ്ണി തിട്ടപ്പെടുത്താന്‍ ഏകദേശം പത്ത് മണിക്കൂര്‍ സമയമെടുത്തെന്ന് ഭാരത് ഏജന്‍സിയുടെ മാനേജര്‍ മഹാവിക്രാന്ത് പറഞ്ഞു.
ബൈക്കിന്റെ വിലയായ 2.6 ലക്ഷം രൂപ ഒരു രൂപ നാണയങ്ങളാക്കിയാണ് വി ഭൂപതിയെന്ന യുവാവ് ഷോറൂമിലെത്തിയത്.ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് മിനി വാനില്‍ ചാക്ക് കെട്ടുകളിലാക്കിയ നാണയങ്ങളുമായി ഭൂപതിയും സുഹൃത്തുക്കളും ബജാജ് ഷോറൂമിലെത്തിയത്. ബിസിഎ ബിരുദധാരിയായ ഭൂപതി ഒരു സ്വകാര്യ സ്ഥാപനത്തിലെ കംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യുന്നയാളാണ്. ഇതിനൊപ്പം ഒരു യുട്യൂബ് ചാനലും ഭൂപതിക്കുണ്ട്.
മൂന്ന് വര്‍ഷം മുന്‍പ് ബൈക്കിന് രണ്ട് ലക്ഷം രൂപ വിലയുണ്ടായിരുന്ന സമയത്ത് ഭൂപതി ബജാജിന്റെ ഷോറൂമായ ഭാരത് ഏജന്‍സിയിലെത്തി വിലവിവരം അന്വേഷിച്ചിരുന്നു. എന്നാല്‍ അന്ന് ബൈക്കിന്റെ വിലയായ രണ്ട് ലക്ഷം കൈവശമില്ലാതിരുന്നതിന് പിന്നാലെയാണ് ഭൂപതി ബൈക്കിനായി പണം നീക്കി വക്കാന്‍ തുടങ്ങിയത്.