തൊണ്ണൂറ്റിനാലാമത് ഓസ്‍കര്‍ അവാര്‍ഡില്‍ മികച്ച നടൻ വില്‍ സ്‍മിത്ത്. ‘കോഡ’. മികച്ച ചിത്രം, തിരക്കഥ, സഹനടൻ ഉൾപ്പെടെ പ്രധാന പുരസ്കാരങ്ങളെല്ലാം ചിത്രം വാരിക്കൂട്ടി. ഷാൻ ഹേഡെർ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ ബധിരരായിരുന്നു. കോഡയിലെ പ്രകടനത്തിലൂടെ ട്രോയ് കോട്സർ മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കി. ഓസ്കർ സ്വന്തമാക്കുന്ന ആദ്യ ബധിരനായ അഭിനേതാവ് കൂടിയാണ് അദ്ദേഹം.അരിയാന ഡെബോസാണ് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടത്. ‘വെസ്റ്റ് സൈഡ് സ്റ്റോറി’യിലെ പ്രകടനമാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്. എല്‍ജിബിടി കമ്മ്യൂണിറ്റി അംഗമെന്ന് ഉറക്കെ പറയുന്ന മുഖ്യധാര നടിയാണ് അരിയാന. അതുകൊണ്ടുതന്നെ അരിയാനയ്‍ക്ക് ഓസ്‍കര്‍ കിട്ടുമ്പോള്‍ എല്‍ജിബിടി കമ്മ്യൂണിറ്റിക്ക് കൂടി പ്രചോദനമാകുന്നു.അമേരിക്കൻ സയൻസ് ഫിക്ഷൻ ചിത്രമായ ‘ഡ്യൂൺ’ ആറ് അവാർഡുകൾ കരസ്ഥമാക്കി. എഡിറ്റിങ് , പ്രൊഡക്ഷൻ ഡിസൈൻ, ശബ്ദലേഖനം, ഒർജിനൽ സ്‌കോർ, ഛായാഗ്രഹണം, മികച്ച വിഷ്വൽ ഇഫക്ട്‌സ് എന്നീ പുരസ്‌കാരങ്ങളാണ് ഡ്യൂൺ നേടിയത്.