94-ാമത് ഓസ്കർ ചടങ്ങിനിടെ വേദിയിൽ കയറി അവതാരകന്റെ മുഖത്തടിച്ച് നടൻ വിൽ സ്മിത്. അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്താണ് താരം അടിച്ചത്.ഭാര്യയും അമേരിക്കന്‍ നടിയും ഗായികയുമായ ജേഡ പിങ്കെറ്റ് സ്മിത്തിനെ കളിയാക്കി സംസാരിച്ചതില്‍ ചൊടിച്ചാണ് വില്‍ സ്മിത് അവതാരകനോട് ക്ഷോഭിക്കുകയും മുഖത്ത് തല്ലുകയും ചെയ്തത്.വിവാദത്തിൽ ഓസ്കർ അധികൃതർ ഔദ്യോഗിക വിശദീകരണം നടത്തിയിട്ടില്ല. ഭാര്യയുടെ ഹെയര്‍ സ്റ്റൈലിനെ കളിയാക്കിയതാണ് വില്‍സ്മിത്തിനെ ചൊടിപ്പിച്ചത്. ക്രിസ് റോക്കിന്റെ പരിഹാസത്തിൽ ക്ഷുഭിതനായ വിൽ സ്മിത് സീറ്റിൽ നിന്ന് എഴുന്നേറ്റ് വേദിയിലേക്ക് നടന്നുകയറുകയായിരുന്നു. അവതാരകനെ അടിച്ചശേഷം തിരികെ ഭാര്യക്കരികിൽ പോയി ഇരുന്ന താരം “എന്റെ ഭാര്യയുടെ പേര് നിന്റെ വൃത്തികെട്ട വായിലൂടെ പറയരുതെന്ന്” പറഞ്ഞു. വിഡിയോ ഇതിനോടകം ട്വിറ്ററിലടക്കം വൈറലായിക്കഴിഞ്ഞു. മികച്ച നടനായി വില്‍ സ്മിത്തിനെയാണ് തെരഞ്ഞെടുത്തത്. കിങ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സ്മിത്ത് പുരസ്കാരത്തിന് അർഹനായത്. ജെസീക്ക ചസ്റ്റൈൻ ആണ് മികച്ച നടി. ദ ഐയ്‌സ് ഓഫ് ടമ്മി ഫായേ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അംഗീകാരം. ദ പവര്‍ ഓഫ് ദ ഡോഗ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധായിക/ സംവിധായകന്‍ ആയി ജെയ്ൻ കാംപിയോൺ.