Trending

കൂടത്തുംപാറ മൂഴയിൽപാലം റോഡ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

പന്തീരാങ്കാവ്: ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച കൂടത്തുംപാറ മൂഴയിൽപാലം റോഡ് മത്സ്യബന്ധനവും സാംസ്കാരികവും വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 28.7 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിൻ്റെ നവീകരണം നടത്തിയത്.


പി.ടി.എ റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.എസ് സുലിൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.പി സലൂജ, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ എം ഉഷാദേവി, എം.എം സുഭീഷ്, എം രാധാകൃഷ്ണൻ, രവി പറശ്ശേരി എന്നിവർ സംസാരിച്ചു. ഹാർബർ വകുപ്പ് അസി. എൻജിനീയർ കെ നവ്യ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ മുനീഫ ടീച്ചർ സ്വാഗതവും റോഡ് കമ്മിറ്റി കൺവീനർ കെ അനിൽകുമാർ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!