Trending

ശുഹൈബ്,ശരത്ത്‌ ലാൽ – കൃപേഷ് അനുസ്മരണവും സഹായഫണ്ട് കൈമാറലും നടത്തി

ഇന്ത്യൻ യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധീര രക്തസാക്ഷികളായ ശുഹൈബ്,ശരത്ത്‌ ലാൽ – കൃപേഷ് അനുസ്മരണവും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി വയനാടിനായ് നിർമ്മിക്കുന്ന 30 വീടിനുള്ള ഫണ്ട് 50001 രൂപയും കലേഷ് കുടുംബ സഹായ ഫണ്ട് ഒന്നാം ഘട്ടം 15000 രൂപ കൈമാറലും നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി.ടി.നിഹാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.അരുൺലാൽ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പി.ടി.അസീസ്‌ മുഖ്യ പ്രഭാഷണം നടത്തി. ഡി സി സി ജനറൽ സെക്രട്ടറി വിനോദ് പടനിലം മുഖ്യാതിഥി ആയിരുന്നു. കുന്ദമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡൻറ് ബാബു നെല്ലൂളി, ജവഹർ ബാൽ മഞ്ച് സംസ്ഥാന കോഡിനേറ്റർ ഷമീർ പി, കെ എസ് യു സംസ്ഥാന കൺവീനർ അതുല്യ, കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻറുമാരായ എ.ഹരിദാസൻ മാസ്റ്റർ, ഷിജു മുപ്രമ്മൽ,കുന്ദമംഗലം ബ്ലോക്ക്‌ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറിമാരായ സുബ്രഹ്മണ്യൻ കോണിക്കൽ, ലാലുമോൻ, മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് (ചുമതല ) സി.പി രമേശൻ, ദളിത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് ബൈജു മുപ്രമ്മൽ, പി ഷൗക്കത്തലി, ഷംസു പിലാശ്ശേരി, ദിനേഷ് കാരന്തൂർ യൂത്ത് കോൺഗ്രസ്റ്റ് അസംബ്ലി ജന: സെക്രട്ടറിമാരായ മനിൽലാൽ,മനുമോഹൻ, മഹേഷ് പടനിലം, ഷിജിൽ സി.സി, ഹനീഫ തെക്കയിൽ എന്നിവർ
സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട്മാരായ ഉമർ മുക്താർ സ്വാഗതവും അനന്തു കൃഷ്ണ നന്ദിയും പറഞ്ഞു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!