Trending

മുണ്ടക്കൈ ചൂരല്‍മല പുനരധിവാസം:കലക്ട്രേറ്റ് ഉപരോധത്തിൽ സംഘർഷം

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയ്ക്കെതിരെയും പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ കലക്ട്രേറ്റ് ഉപരോധത്തിൽ സംഘർഷം ജീവനക്കാരെ ഉള്ളിലേക്ക് കടത്തിവിടാന്‍ പ്രതിഷേധക്കാര്‍ അനുവദിച്ചില്ല.ഇതിനിടെ ചില ജീവനക്കാര്‍ കലക്ട്രേറ്റിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. 10 സെന്റ് ഭൂമിയെങ്കിലും ഓരോ കുടുംബത്തിനും നല്‍കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. ദുരന്തമുണ്ടായി 7 മാസം കഴിഞ്ഞിട്ടും ആരും പ്രക്ഷോഭത്തിനിറങ്ങിയില്ല.സഹികെട്ടാണ് ദുരന്തബാധിതര്‍ സമരത്തിനിറങ്ങിയതെന്ന് കോണ്‍ഗ്രസ് എംഎല്‍എ ടി സിദ്ധിഖ് പറഞ്ഞു. സമരത്തെ തകര്‍ക്കാന്‍ അനുവദിക്കില്ല.യുഡിഎഫ് ദുരന്തബാധിതര്‍ക്കൊപ്പം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!