Trending

വില വര്‍ധന; മാവേലി സ്റ്റോറിന് മുന്നില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ ധര്‍ണ്ണ

കൊടിയത്തൂര്‍: സാധരണക്കാരുടെ ആശ്രയകേന്ദ്രമായ മാവേലി സ്റ്റോറിനെ തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊടിയത്തൂര്‍ മാവേലി സ്റ്റോറിനു മുന്നില്‍ പ്രതിഷേധ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. സബ്‌സിഡി സാധനങ്ങളുടെ വില കുത്തനെ കൂട്ടിയതിലും, സാധനങ്ങള്‍ സ്റ്റോക്കില്ലാതെ മാവേലിസ്റ്റോറിനെ നോക്കുകുത്തിയാക്കി തകര്‍ക്കുന്ന നടപടിയിലും പ്രതിഷേധിച്ച് നടത്തിയ ധര്‍ണ്ണ വെല്‍ഫെയര്‍ പാര്‍ട്ടി കീഴ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് എ റഹ്‌മത്തുല്ല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.ടി.ഹമീദ് അധ്യക്ഷത വഹിച്ചു. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂര്‍, മുക്കം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഗഫൂര്‍ മാസ്റ്റര്‍, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ ടി.കെ.അബൂബക്കര്‍ മാസ്റ്റര്‍, കെ.ജി. സീനത്ത്, കാരശ്ശേരി ഗ്രാമ പഞ്ചായത്തംഗം ഷാഹിന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി റഫീഖ് കുറ്റിയോട്ട് സ്വാഗതവും കെ. അബ്ദുല്ല മാസ്റ്റര്‍ നന്ദിയും പറഞ്ഞു. സാലിം ജീറോഡ്, ഫഹീം മാസ്റ്റര്‍, അബ്ദുറഹ്‌മാന്‍ കാരക്കുറ്റി, ജ്യോതി ബസു, സത്താര്‍ വി.കെ, പി.പി അഷ്‌റഫ്, ഷഫീഖ് പി, മുംതാസ് പിപി, ആമിന ടി.കെ എന്നിവര്‍ നേതൃത്വം നല്‍കി.ഫോട്ടോ. വില വര്‍ധനവില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ മാവേലി സ്റ്റോറിനു മുന്നില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ വെല്‍ഫെയര്‍ പാര്‍ട്ടി കീഴ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ റഹ്‌മത്തുല്ല ഉദ്ഘാടനം ചെയ്യുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!