ഇന്ത്യയിൽ ആരംഭിക്കുന്ന ജി20 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ജപ്പാൻ വിദേശകാര്യ മന്ത്രി യോഷിമാസ ഹയാഷി പങ്കെടുത്തേക്കില്ലെന്നു റിപ്പോർട്ട്.ബുധനാഴ്ച തുടങ്ങുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ വിദേശകാര്യ സഹമന്ത്രിയെ ജപ്പാന്‍ അയച്ചേക്കുമെന്നാണ് സൂചന. പാർലമെന്റിലെ ബജറ്റ് ചർച്ചയിൽ പങ്കെടുക്കേണ്ടതിനാലെന്നാണ് ഇതെന്നാണ് ഔദ്യോഗിക വിശദീകരണം.ഇന്ത്യയ്‌ക്കൊപ്പം യുഎസും ഓസ്‌ട്രേലിയയും അടങ്ങുന്നതാണ് ക്വാഡ് കൂട്ടായ്മ.ജപ്പാനിലെ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ സെപ്റ്റംബറില്‍ ടോക്യോവില്‍ എത്തുകയും ഉന്നതതല ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യയും ജപ്പാനും സംയുക്ത സൈനികാഭ്യാസം നടത്തുകയും ചെയ്തിരുന്നു. അതിനിടെ, ഉച്ചകോടിയില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള ജപ്പാന്‍ വിദേശകാര്യ മന്ത്രിയുടെ തീരുമാനം ആ രാജ്യത്തിന്റെ വിദേശനയത്തെപ്പറ്റി മോശമായ പ്രതിച്ഛായ സൃഷ്ടിക്കുമെന്നും ജി-7 ന് മാത്രമാണ് ജപ്പാന്‍ പ്രാധാന്യം നല്‍കുന്നതെന്ന വിമര്‍ശനത്തിന് ഇടയാക്കുമെന്നും ഉന്നതതല വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
ഇന്ത്യയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്ക് ജപ്പാന്‍ വിദേശകാര്യമന്ത്രി എത്തിയേക്കില്ല;പകരം സഹമന്ത്രിയെ അയച്ചേക്കും

