National News

ജന്‍മദിനം ആഘോഷമാക്കി പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കരുതെന്ന് സ്റ്റാലിന്‍;ആഘോഷങ്ങള്‍ക്ക് പകരം പാവപ്പെട്ടവരെ സഹായിക്കണം

തന്റെ 70-ാം ജന്മദിനത്തില്‍ അനാവശ്യ ആഘോഷങ്ങള്‍ പാടില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.ആഘോഷങ്ങള്‍ക്ക് പകരം പാവപ്പെട്ടവരെ സഹായിക്കണമെന്നും സാമ്പത്തിക സഹായം ആവശ്യമുള്ള മുതിര്‍ന്ന പാര്‍ട്ടിപ്രവര്‍ത്തകരെ സഹായിക്കണമെന്നും സ്റ്റാലിന്‍ പ്രവര്‍ത്തകര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. തന്‍റെ ജന്മദിനം ഏകോപനം സൃഷ്ടിക്കാനുള്ള അവസരമായിരിക്കണമെന്നും ജന്മദിന പരിപാടികളുടെ പേരിൽ ഫ്ലെക്സ് ബാനറുകളും ആഡംബര ചടങ്ങുകളും ഉപയോഗിക്കുന്നത് താൻ എപ്പോഴും നിരുത്സാഹപ്പെടുത്താറുണ്ടെന്നും സ്റ്റാലിൻ കത്തിൽ ഊന്നിപ്പറഞ്ഞു.ബുധനാഴ്ചയാണ് എംകെ സ്റ്റാലിന്റെ ജന്മദിനം. സംസ്ഥാനമൊട്ടാകെ ആഘോഷങ്ങള്‍ നടത്താനാണ് ഡിഎംകെ ഒരുങ്ങുന്നത്. ആഘോഷപരിപാടിയില്‍ പാര്‍ട്ടി പതാക ഉയര്‍ത്താനും ദ്രാവിഡ മുദ്രാവാക്യം മുഴക്കാനും നിര്‍ദേശിച്ച സ്റ്റാലിന്‍ നിര്‍ധനര്‍ക്ക് സഹായങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.പ്രതിപക്ഷ പാർട്ടികൾക്ക് ഡിഎംകെയെക്കുറിച്ച് മോശം പ്രതിച്ഛായ സൃഷ്ടിക്കാന്‍ ഇടം നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!