എയർ ഇന്ത്യയുടെ വിമാനത്തിൽ ബിസിനസ്സ് ക്ലാസ്സിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി. മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് പോകുന്ന AI671 എന്ന വീമാനത്തിൽ വെച്ച് മഹാവീർ ജെയിൻ എന്ന വ്യക്തിക്കാണ് ദുരനുഭവമുണ്ടായത്.
‘എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണിയുണ്ടായിരുന്നു. ശുചിത്വം പാലിച്ചതായി തോന്നുന്നില്ല. AI671- മുംബൈയിൽ നിന്ന് ചെന്നൈയിലേക്കുള്ള വിമാനത്തിലായിരുന്നു യാത്ര. സീറ്റ് 2C’ ഭക്ഷണത്തിന്റെ ചിത്രം പങ്ക് വെച്ചുകൊണ്ട് ജെയിൻ ട്വീറ്റ് ചെയ്തു.
ട്വീറ്റ് വൈറലായതോടെ എയർ ഇന്ത്യ അധികൃതർ മഹാവീർ ജെയിനോട് ക്ഷമ ചോദിച്ച് രംഗത്തെത്തി.
. യാത്രയ്ക്കിടെ ഇത്ര മോശം അനുഭവമുണ്ടായതിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. എന്നാൽ ഓരോ ഘട്ടത്തിലും ശുചിത്വം ഉറപ്പാക്കുന്നതിനുള്ള നടപടികൾ പാലിച്ചിരുന്നു. മറുപടി ട്വീറ്റിൽ എയർ ഇന്ത്യ പറഞ്ഞു.
തുടർന്ന് കാറ്ററിംഗ് ടീമിനെതിരെ നടപടിയെടുക്കുന്നതിനായി അവരുടെ വിവരങ്ങൾ അധികൃതർ യാത്രക്കാരനോട് ചോദിച്ചു മനസിലാക്കുകയും ചെയ്തു. .