information News

അറിയിപ്പുകൾ

ഗുണഭോക്തൃ പട്ടിക
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങൾക്ക് വിവിധ മത്‌സര പരീക്ഷാ പരിശീലനങ്ങൾക്ക് ധനസഹായം നൽകുന്നതിന് നടപ്പാക്കുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം പദ്ധതിയുടെ 2021-22 വർഷത്തെ മെഡിക്കൽ എൻജിനിയറിങ് വിഭാഗത്തിന്റെ അന്തിമ ഗുണഭോക്തൃ പട്ടിക www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചതായി ഡയറക്ടർ അറിയിച്ചു.

സർവവിജ്ഞാനകോശം പുസ്തക പ്രദർശനം
കേരള സംസ്ഥാന സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സർവവിജ്ഞാനകോശം വാല്യങ്ങളുടെ പുസ്തക പ്രദർശനം മാർച്ച് രണ്ടു മുതൽ ഏഴു വരെ സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. പ്രദർശനത്തിൽ വാല്യങ്ങൾക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട് നൽകും. ഇൻസ്റ്റിറ്റ്യൂട്ട് പുതുതായി പ്രസിദ്ധീകരിച്ച നിയമവിജ്ഞാനകോശം മുഖവിലയിൽനിന്നു 30 ശതമാനം ഡിസ്‌കൗണ്ടിലും വിൽപ്പന നടത്തുമെന്ന് ഡയറക്ടർ അറിയിച്ചു.

യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം: മാർച്ച് 10 വരെ ആശയങ്ങൾ സമർപ്പിക്കാം
വിദ്യാർഥികളിലെ നൂതന ആശയങ്ങളെ നാടിന്റെ വികസനത്തിന് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ഡവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ നടത്തുന്ന യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിൽ ആശയങ്ങൾ സമർപ്പിക്കാനുള്ള അവസാന തിയതി മാർച്ച് 10 വരെ നീട്ടി. കോവിഡ് പ്രതിസന്ധിമൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ വൈകിയതിനാൽ കൂടുതൽ വിദ്യാർഥികൾക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും അഭ്യർഥന മാനിച്ചാണ് തിയതി നീട്ടിയത്.
എട്ടാം ക്ലാസ് മുതലുള്ള സ്‌കൂൾ വിദ്യാർഥികൾക്കും 35 വയസ്സിൽ താഴെ പ്രായമുള്ള ഗവേഷണ വിദ്യാർഥികൾ വരെയുള്ള കോളജ് വിദ്യാർഥികൾക്കും വൈഐപിയിൽ പങ്കെടുത്ത് ആശയങ്ങൾ സമർപ്പിക്കാം. രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപന മേധാവികളുടെ സാക്ഷ്യപത്രം സഹിതം രണ്ടുമുതൽ അഞ്ചു വരെ അംഗങ്ങളുള്ള സംഘമായി വേണം പങ്കെടുക്കാൻ. വിദഗ്ദ്ധർ നിർദ്ദേശിച്ചിട്ടുള്ള 20 മേഖലകളിലെ പ്രശ്നപരിഹാരങ്ങൾക്കുള്ള ആശയങ്ങളാണ് സമർപ്പിക്കേണ്ടത്.
ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന 8000 ടീമുകൾക്ക് 25000 രൂപ വീതവും അതിൽ നിന്നു തെരഞ്ഞെടുക്കപ്പെടുന്ന 2000 ടീമുകൾക്ക് 50000 രൂപ വീതവും ലഭിക്കും. മൂന്നാം ഘട്ടത്തിലെത്തുന്ന 900 ടീമുകൾക്ക് മൂന്നുവർഷത്തിനുള്ളിൽ ആശയത്തെ വികസിപ്പിച്ച് ഫലപ്രാപ്തിയിലെത്തിക്കുന്നതിനുള്ള മെന്ററിംഗും സാമ്പത്തിക സഹായവും നൽകും. കർശനമായ പരിശോധനകളും പരിശീലനവും വഴിയാണ് ഓരോ ഘട്ടത്തിലുംമികച്ചതും പ്രായോഗികവും പ്രയോജനപ്രദവുമായ ആശയങ്ങൾ കണ്ടെത്തുക. വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും yip.kerala.gov.in സന്ദർശിക്കുക.

ഒക്കുപേഷണൽ തെറാപ്പിസ്റ്റ് നിയമനം

മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ ഓട്ടിസം സെന്ററിലെ ഒക്കുപേഷണൽ തെറാപ്പിസ്റ്റ് തസ്തികയിൽ ഒഴിവ്. കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾ അവരുടെ വിദ്യാഭ്യാസ യോഗ്യത, വയസ്സ് പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം മാർച്ച് എട്ടിന് രാവിലെ 11ന് ഓഫീസിൽ ഹാജരാകണം. വിവരങ്ങൾക്ക് 0483 2765056.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!