കുന്ദമംഗലം ആശ്രയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്റർ കോളേജ് വിദ്യാർത്ഥിക്കായിഏക ദിന പാലിയേറ്റീവ് കെയർ പരിശീലനം നൽകി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘടനം ചെയ്തു.
ആശ്രയം ‘ചെയർമാൻ കെ.നാരായണൻ നമ്പൂതിരി ആ ധ്യക്ഷ്യം വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ,ഗ്രാമ പഞ്ചായത്ത്‌ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. കൗലത്ത്, ബൈജു എന്നിവർ ആശംസകൾ നേർന്നു. മജീദ് മാസ്റ്റർ നരിക്കുനി, റഷീദ് പൂനൂർ, ശരീഫ് എന്നിവർ ക്ലാസ്സെടുത്തു.
കൺവീനർ ബെന്നി സ്വാഗതവും പി. കോയ മാസ്റ്റർ നന്ദിയും പറഞ്ഞു.