കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ സമഗ്രമായ വളര്‍ച്ച ലക്ഷ്യം വെച്ച് 363951000 കോടി രൂപ വരവും 344199080 കോടി രൂപ ചെലവും 19751920 കോടി രൂപ മിച്ചവും വരുന്ന ബജറ്റ് ഭരണസമിതി അംഗീകരിച്ചു.വൈസ് പ്രസിഡണ്ട് കെ.പി.കോയയാണ് ബജറ്റ് അവതരിപ്പിച്ചത്.പ്രസിഡണ്ട് ലീന വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ഭവന നിര്‍മാണത്തിന് മുന്‍ഗണന നല്‍കുന്ന ബജറ്റില്‍ സുരക്ഷിത ഭവനമൊരുക്കു ന്നതിനായി പൊതു വിഭാഗത്തിനും പട്ടികജാതി വിഭാഗത്തിനും കൂടി 1 കോടി 38 ലക്ഷം രൂപ വകയിരുത്തിയട്ടുണ്ട്. ഇതു കുടാതെ ലൈഫ് പദ്ധതിക്കായി ജനറല്‍ വിഭാഗത്തില്‍ 46.5 ലക്ഷവും പട്ടികജാതി വിഭാഗക്കാര്‍ക്കായി 23. 31 ലക്ഷവും നീക്കി വെച്ചു. ചെത്തുകടവില്‍ നിര്‍മ്മിക്കുന്ന ഗെയിംസ് പാര്‍ക്കിന് അനുബന്ധ സ്ഥലമെടുപ്പിന് 30 ലക്ഷം, പൂരക പോഷകാഹാര പദ്ധതികള്‍ക്ക് 10 ലക്ഷം, വൃദ്ധര്‍ക്കും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കും 18 ലക്ഷം, വനിതാ വികസന പദ്ധതികള്‍ക്ക് 34 ലക്ഷം, ഭിന്നശേഷി പദ്ധതികള്‍ക്കായി 18 ലക്ഷം, ഭിന്നശേഷിക്കാര്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് 20 ലക്ഷം ഗ്രാമപഞ്ചയത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമായ പടനിലം ജി.എല്‍.പി.സ്‌കൂളിലെ പ്രഭാത ഭക്ഷണ പരിപാടിക്ക് 1 ലക്ഷം, ഗാന്ധി സ്‌ക്വയര്‍ നിര്‍മ്മാണത്തിന് 1.5 ലക്ഷം പഞ്ചായത്തിലെ മുഴുവന്‍ എല്‍ പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ഗ്ലാസും പ്‌ളെയിറ്റും നല്‍കാന്‍ 3 ലക്ഷം, എല്‍.പി.
സ്‌കൂളുകള്‍ക്ക് വ്യായാമോപകരണങ്ങള്‍ നല്‍കാന്‍ 3.6 ലക്ഷം , ജപ്പാന്‍ കുടിവെളള പദ്ധതി സമ്പൂര്‍ണ്ണമാക്കല്‍ 5 ലക്ഷം എന്നിങ്ങനെ ബജറ്റില്‍ വകയിരുത്തി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നൊരുക്കങ്ങള്‍ക്കും 16 ലക്ഷം രൂപയാണ് നീക്കി വെച്ചത് പട്ടികജാതി വിഭാഗക്കാരുടെ ഭവനങ്ങള്‍ വാസ യോഗ്യമാക്കുന്നതിന് 69 ലക്ഷവും വിവാഹ ധനസഹായത്തിനായി 750000 രൂപയും വകയിരുത്തിയിട്ടുണ്ട്