Local News

അനധികൃത വിദേശ കറൻസി കൈമാറ്റം, 7 പേർ പിടിയിൽ

കരിപ്പൂർ എയർപോർട്ട് കേന്ദ്രീകരിച്ച് അനധികൃതമായി വിദേശ കറൻസി കൈമാറ്റം ചെയ്യുന്ന 7 അംഗ സംഘം പിടിയിൽ.വർഷങ്ങളായി എയർ പോർട്ട് കേന്ദ്രീകരിച്ച് അനധികൃതമായി വിദേശ കറൻസി കൈമാറ്റം ചെയ്യുന്നവരാണ് ഈ സംഘം .കരിപ്പൂർ സ്വദേശികളായ ബീരാൻ കുട്ടി, രാജേന്ദ്രൻ , കബീർ, അസറുദ്ദീൻ, ബാബുരാജ്, മായിൻ , വീരാൻ കുട്ടി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും ഇന്ത്യൻ കറൻസി 9,19,380രൂപ യും വിദേശ കറൻസി 3.8 ലക്ഷത്തോളം രൂപയും പിടികൂടി. രണ്ടാഴ മുൻപ് പ്രത്യേക അന്വേഷണ സംഘം എയർ പോർട്ട് പരിസരത്തു നടത്തിയ പരിശോധനയിൽ അനധികൃതമായി വിദേശ കറൻസി കൈമാറ്റം ചെയ്യുന്ന 5 അംഗ സംഘത്തെ 4 ലക്ഷത്തോളം രൂപയുമായി പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ എയർപോർട്ട് കേന്ദ്രീകരിച്ച് 50 ഓളം ആളുകൾ ഇത്തരത്തിൽ പ്രവർത്തിച്ചു വരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!